ഭൂമിയിൽ ജീവിക്കുമ്പോൾ ‘സ്വർഗത്തിൽ ഒരു കണ്ണ് സൂക്ഷിക്കുക’: ആർച്ചുബിഷപ്പ് ചപ്പുട്ട്

ഭൂമിയിൽ ജീവിക്കുമ്പോഴും ദൈവവുമായി ഒരു സൗഹൃദം സൂക്ഷിക്കുക എന്ന് ഓർമിപ്പിച്ചു ആർച്ചുബിഷപ്പ് ചാൾസ് ജെ ചപ്പുട്ട്. കഴിഞ്ഞവർഷം ഫിലാഡൽഫിയയുടെ ആർച്ചുബിഷപ്പ് സ്ഥാനത്തു നിന്നും റിട്ടയർ ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. കഴിഞ്ഞമാസം പുറത്തിറക്കിയ അദ്ദേഹത്തിൻറെ പുതിയ പുസ്തകത്തിൽ സൗഹൃദത്തെ കുറിച്ച് വിവരിക്കുന്നതിലാണ് സ്വർഗ്ഗവുമായി ഒരു ബന്ധം സ്ഥാപിക്കുവാനുള്ള ആഹ്വാനം നൽകുന്നത്.

ദൈവവുമായുള്ള ചങ്ങാത്തവും കുടുംബവുമായുള്ള സൗഹൃദവും നമ്മുടെ ജീവിതത്തിൽ പ്രധാനപ്പെട്ടതാണ്. ഒരു പക്ഷെ എന്തിനു വേണ്ടിയെങ്കിലും മരിക്കുകയാണെങ്കിൽ തെരഞ്ഞെടുക്കേണ്ട രണ്ടു പ്രധാന ഘടകങ്ങളാണ് കുടുംബവും ദൈവവും. ജീവിതം വളരെ പ്രധാനമാണ്. നാം നന്നായി മരിക്കേണ്ടവരാണ്. നന്നായി മരിക്കേണ്ടവരാകണമെങ്കിൽ നന്നായി ജീവിക്കുവാനും സാധിക്കണം. നിങ്ങൾ നന്നായി മരിക്കുവാൻ ഒരുങ്ങുന്നു എങ്കിൽ അതിനർഥം നന്നായി ജീവിച്ചു എന്നത് തന്നെ. അദ്ദേഹം തന്റെ പുസ്തകത്തിൽ വ്യക്തമാക്കി.

‘തിങ്ങ്സ് വോർത് ഡയിങ് ഫോർ’ എന്ന ഈ പുസ്തകം ദൈവത്തിലേക്ക് മനുഷ്യരെ നയിക്കുമെന്നും ജീവിതത്തെ കുറിച്ച് ശരിയായ കാഴ്ചപ്പാടുകൾ നൽകുവാൻ വായനക്കാരെ സഹായിക്കുമെന്നും ആർച്ചുബിഷപ്പ് സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.