ഇസ്താംബൂളിൽ കോവിഡ് ബാധിച്ചു മരിച്ച ബിഷപ്പിന് വേദനയോടെ വിട നൽകി വിശ്വാസികൾ

കോവിഡിനെ അതിജീവിക്കുവാൻ കഴിയാതെ ഈ ലോകത്തു നിന്നും യാത്രയായി ഇസ്താംബൂളിനെ മുൻ ബിഷപ്പ് റൂബൻ ടിയറബ്ലാങ്ക ഗോൺസാലസ് ഒ.എഫ്.എം. ലാറ്റിൻ കത്തോലിക്കർക്കായിഉള്ള ഇസ്താംബൂളിലെ അപ്പോസ്തോലിക വികാരിയായിരുന്നു അദ്ദേഹം. കോവിഡ് ബാധിതനായി നിരവധി ആഴ്ചകൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ആണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്.

വളരെ ലളിതമായ ജീവിതവും ആഴമായ വിശ്വാസവും കൊണ്ട് ക്രൈസ്തവർക്കിടയിൽ മാതൃകയായ ബിഷപ്പ് ആവശ്യക്കാരിലേയ്ക്ക് ഓടിയെത്തുവാൻ നേരമോ സമയമോ സാഹചര്യങ്ങളോ നോക്കിയിരുന്നില്ല. അദ്ദേഹം തന്റെ ദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ ഇസ്‌താംബൂളിലെ ക്രൈസ്തവർക്ക് നഷ്ടപ്പെടുന്നത് പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം ആണ്.

1977 -ലാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുന്നത്. 2003 -ല്‍ തുർക്കിയിലേക്ക് സേവനത്തിനായി അയക്കപ്പെട്ടു. അവിടെ അദ്ദേഹം ഇസ്താംബുൾ കോൺവെന്റിന്റെ സംരക്ഷകനായും തുർക്കിയിലെ ഇന്റർനാഷണൽ ഫ്രറ്റേണിറ്റി ഫോർ എക്യുമെനിക്കൽ ആന്റ് ഇൻററിലീജിയസ് ഡയലോഗിന്റെ രക്ഷാധികാരിയായും സാന്താ മരിയ ഡ്രാപ്പറിസ് ഇടവകയിലെ ഇടവകയിലെ വികാരിയായും സേവനം ചെയ്തു. 2016 ഏപ്രിൽ 16 -ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ഇസ്താംബൂളിലെ അപ്പോസ്തോലിക വികാരിയായി നിയമിച്ചു. 2018 മുതൽ അദ്ദേഹം തുർക്കിയിലെ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ പ്രസിഡന്റായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.