മനുഷ്യക്കടത്തിനെതിരെ പോരാടുന്ന കന്യാസ്ത്രീക്ക് അച്ചീവേഴ്‌സ് അവാര്‍ഡ്

മനുഷ്യക്കടത്തിനെതിരെ പോരാടുന്ന കന്യാസ്ത്രീക്ക് ജിജിഭായ് അച്ചീവേഴ്‌സ് അവാര്‍ഡ്. ചത്തീസ്ഗഡിലെ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് മേരി സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ ആനി ജീസസ് മേരിയാണ് അവാര്‍ഡിന് അര്‍ഹയായത്. സമൂഹത്തിലെ താഴേക്കിടയില്‍ ഉള്ള കുഞ്ഞുങ്ങളുടെ നല്ലഭാവിക്കായും മനുഷ്യക്കടത്തിനെതിരെയും ഉള്ള സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.

ഡല്‍ഹി യൂണിവേഴ്‌സിറ്റി നല്‍കുന്ന അവാര്‍ഡ് ആണിത്. ജീവന്‍ ജ്ഹര്‌ന വികാസ് സന്‍സ്ത എന്ന സംഘടനയുടെ ഡയറക്ടര്‍ ആണ് സിസ്റ്റര്‍ ആനി. നാളുകളായി മനുഷ്യക്കടത്തിന് എതിരെ പോരാടുന്ന സിസ്റ്റര്‍ ഇത്തരം കുട്ടികളെ മോചിപ്പിക്കുന്നതിനും അവരെ സുരക്ഷിതമായ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തുന്നതിനും ശ്രമിക്കുന്നു. ഒപ്പം തന്നെ ആദിവാസി പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുന്‍ നിരയിലേയ്ക്ക് എത്തിക്കുന്നതിനും ചൂഷണങ്ങളെ അതിജീവിക്കുന്നതിനും ഉള്ള പരിശീലനം സിസ്റ്ററിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നു.

2016 ല്‍ മനുഷ്യ ക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സിസ്റ്ററിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.