ഗുജറാത്തിൽ ക്രൈസ്തവർക്ക് ഭീഷണി ഉയർത്തി മതപരിവർത്തന നിരോധന നിയമം

മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ, വിശ്വാസികൾക്ക് അവർ ആഗ്രഹിക്കുന്ന മതത്തിൽ വിശ്വസിക്കുവാനും ആ മതം പിന്തുടരുന്നതിനുമുള്ള അവകാശം ഇല്ലാതാക്കുന്നു എന്ന് ഗുജറാത്തിലെ വിശ്വാസികൾ. 2021-ൽ കൊണ്ടുവന്ന ഈ നിയമം ഏപ്രിൽ ഒന്നാം തീയതിയാണ് പ്രാബല്യത്തിൽ കൊണ്ടുവന്നത്.

സാധാരണക്കാരില്‍, അന്ധവിശ്വാസങ്ങൾ ഉപേക്ഷിച്ച് സത്യവിശ്വാസം സ്വീകരിക്കുന്നതിന് ഈ നിയമങ്ങൾ തടസമായി നിൽക്കുന്നതായി പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനായ ജെസ്യൂട്ട് ഫാദർ, സെഡ്രിക് പ്രകാശ് വെളിപ്പെടുത്തി. ഈ നിയമത്തെ ക്രൂരമായ നടപടി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്നെയുമല്ല മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ക്രൈസ്തവർക്കും ക്രൈസ്തവ മിഷനറിമാർക്കുമെതിരെ നിരവധി വ്യാജ ആരോപണങ്ങൾ ഉണ്ടാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പലപ്പോഴും ക്രിസ്ത്യൻ മിഷനറിമാർക്ക് അവരുടെ മിഷൻ പ്രവർത്തനങ്ങളിൽ ഇത്തരം നിയമങ്ങൾ തടസമായി വരുന്നു.

ലവ് ജിഹാദിനെ ഇല്ലാതാക്കാനായിട്ടാണ് ഈ നിയമം കൊണ്ടുവന്നതെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഈ നിയമത്തിലൂടെ ക്രൈസ്തവരെയും ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിയമം നടപ്പിലാക്കിയതിനെ എതിർക്കുന്നവരും ധാരാളമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.