വിശുദ്ധപദവിയുടെ വാർഷിക ദിനാഘോഷങ്ങൾ 23-ന്

വി. ചാവറ കുര്യാക്കോസ് ഏലിയാസിന്റെയും വി. എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവിയുടെ ആറാമത് വാർഷിക ദിനാഘോഷങ്ങൾ 23-ന് മാന്നാനം ആശ്രമദേവാലയത്തിൽ നടക്കും. തിരുക്കർമ്മങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ സിഎംഐ അറിയിച്ചു.

23-നു രാവിലെ 6.30-ന് തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിൻസ് പ്രോവിൻഷ്യാൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐയുടെ മുഖ്യകാർമ്മികത്വത്തിലും എട്ടിന് കോട്ടയം സെന്റ് ജോസഫ്‌സ് പ്രോവിൻസ് പ്രോവിൻഷ്യാൽ ഫാ. ജോർജ് ഇടയാടിയിൽ സിഎംഐയുടെ മുഖ്യകാർമ്മികത്വത്തിലും വിശുദ്ധ കുർബാന, 11-ന് സിഎംഐ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, ഫാ. ജോസി താമരശേരി സിഎംഐ സന്ദേശം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.