അഞ്ചൽ സെൻറ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ എട്ടുനോമ്പും ഇടവക പെരുനാളും

സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ എട്ടുനോമ്പാചരണവും ഇടവക പെരുനാളും ആരംഭിച്ചു . സെപ്റ്റംബർ 9-ന് സമാപിക്കും. കോവിഡ്-19 മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തിരുക്കർമ്മങ്ങൾ നടക്കുന്നത്.

എല്ലാ ദിവസവും വൈകിട്ട് 4.30-ന് ജപമാല, നവനാൾ പ്രാർത്ഥന, സന്ധ്യാനമസ്ക്കാരം, 5.30-ന് വിശുദ്ധ കുർബാന, വചനസന്ദേശം, മധ്യസ്ഥപ്രാർത്ഥന എന്നിവ നടക്കും. വിവിധ ദിവസങ്ങളിൽ റവ. ഫാ. ജോർജ് തോമസ് കൈമലയിൽ, റവ. ഫാ. ഡാനിയേൽ പ്ലാവിള, റവ. ഫാ. വർഗീസ് കിഴക്കേക്കര, റവ. ഫാ. ജിനോയി മാത്യു, റവ. ഫാ. ജോൺസൺ പുതുവേലിൽ, റവ. ഫാ. ജോൺ കാരവിള, റവ. ഫാ. പോൾ വിളയിൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വിശുദ്ധ കന്യകാമറിയത്തിൻ്റെ ജനനപെരുന്നാൾ ദിവസമായ സെപ്റ്റംബർ 8-ന് ജയിംസ് പാറവിള കോര്‍ എപ്പിസ്കോപ്പാ മുഖ്യകാർമ്മികനായിരിക്കും. സമാപന ദിവസമായ 9-ന് രാവിലെ 9 മണിക്ക് വികാരി റവ. ഫാ. ബോവസ് മാത്യു വിശുദ്ധ കുർബാന അർപ്പിക്കും.

ഈ വർഷം കുരിശടിയിലേയ്ക്കുള്ള പ്രദിക്ഷണവും തിരുനാൾ റാസയും ഒഴിവാക്കി.

അഞ്ചൽ സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ ഇടവക പെരുനാളിന് തുടക്കം കുറിച്ചു കൊണ്ടു റവ.ഫാ. ജോർജ് തോമസ് കൈ മലയിൽ വിശുദ്ധ കന്യക മറിയത്തിൻ്റെ സ്വരൂപത്തിൽ കിരീടം അണിയിക്കുന്നു .വികാരി റവ.ഫാ. ബോവസ് മാത്യു സമീപം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.