ആർച്ച് ബിഷപ്പ് അലോഷ്യസ് ബെൻസിഗറും ഫാ. അദയോദാത്തൂസും സ്നേഹത്തിന്റെ പ്രതീകങ്ങൾ

ആർച്ച് ബിഷപ്പ് അലോഷ്യസ് ബെൻസിഗറും ഫാ. അദയോദാത്തൂസും ഷെഹത്തിന്റെയും എളിമയുടെയും പ്രതീകങ്ങൾ ആയിരുന്നു എന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി. ആർച്ച് ബിഷപ്പ് അലോഷ്യസ് ബെൻസിഗറിനെയും ഫാ. അദയോദാത്തൂസിനേയും ദൈവദാസ പദവിയിൽ ഉയർത്തിയതിനോടനുബന്ധിച്ചു നടന്ന ആഘോഷ പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

സ്നേഹത്തിന്റെ പാതയിൽ നടന്ന ഇരുവരും പ്രാർത്ഥനാ ജീവിതം മുറുകെ പിടിച്ചവരായിരുന്നു. അടിയുറച്ച ഈശ്വര വിശ്വാസമുള്ള കുടുംബത്തിൽ നിന്നും എത്തിയ ഇരുവരും ക്രിസ്തു നൽകിയ സ്നേഹത്തിന്റെ സന്തോഷം മറ്റുള്ളവർക്കും ലഭ്യമാക്കണം എന്ന് വിശ്വസിക്കുകയും അതിനായി യത്നിക്കുകയും ചെയ്തു എന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.

പാങ്ങോട് കാർമ്മൽ ഹിൽ ആശ്രമത്തിൽ നടന്ന കൃതജ്ഞതാ ബലിയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സുസപാക്യം മുഖ്യ കാർമികത്വം വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.