അ​ൾ​ജീ​രി​യ​യി​ൽ നിന്നുള്ള 19 രക്തസാക്ഷികളുടെ വാ​ഴ്ത്ത​പ്പെ​ട്ട​ പദവി പ്രഖ്യാപനം ശനിയാഴ്ച്ച

വ​​ട​​ക്ക​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ അ​​ൾ​​ജീ​​രി​​യ​​യി​​ൽ ആ​​ഭ്യ​​ന്തര യു​​ദ്ധ​​ത്തി​​നി​​ടെ തീ​​വ്ര​​വാ​​ദി​​ക​​ൾ നി​​ഷ്ഠുര​​മാ​​യി വ​​ധി​​ച്ച ഏ​​ഴു ഫ്ര​​ഞ്ച് ട്രാ​​പ്പി​​സ്റ്റ് സ​​ന്യാ​​സി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 19 ര​​ക്ത​​സാ​​ക്ഷി​​ക​​ളെ ശ​​നി​​യാ​​ഴ്ച ക​​ത്തോ​​ലി​​ക്ക സ​​ഭ വാ​​ഴ്ത്ത​​പ്പെ​​ട്ട​​വ​​രാ​​യി പ്ര​​ഖ്യാ​​പി​​ക്കും.

ഒ​​റാ​​നി​​ലെ ബി​​ഷ​​പ്പാ​​യി​​രു​​ന്ന ക്ലാ​​വെ​​രി, വൈ​​ദി​​ക​​ർ,ആ​​റു സ​​ന്യാ​​സി​​നി​​ക​​ൾ, സ​​ന്യാ​​സ സ​​ഹോ​​ദ​​ര​​ന്മാ​​ർ എ​​ന്നി​​വ​​രെ​​യാ​​ണ് ട്രാ​​പ്പി​​സ്റ്റു​​ക​​ൾ​​ക്കു പു​​റ​​മേ വാ​​ഴ്ത്ത​​പ്പെ​​ട്ട​​വ​​രാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്. അ​​ൾ​​ജീ​​രി​​യ​​യു​​ടെ വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റു​​ള്ള തു​​റ​​മു​​ഖ ന​​ഗ​​ര​​മാ​​യ ഒ​​റാ​​നി​​ൽ ന​​ട​​ക്കു​​ന്ന നാ​​മ​​ക​​ര​​ണ​​ച്ച​​ട​​ങ്ങു​​ക​​ൾ​​ക്ക് ഫ്രാ​​ൻ​​സീ​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ പ്ര​​തി​​നി​​ധി കർദിനാൾ ആ​​ഞ്ച​​ലോ ബെ​​ക്കി​​യോ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു മു​​സ്‌ലിം രാ​​ജ്യ​​ത്ത് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ക്കു​​ന്ന​​ത്.

ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ത്താ​​നു​​ള്ള അ​​നു​​മ​​തി അ​​ൾ​​ജീ​​രി​​യ​​ൻ ഭ​​ര​​ണ​​കൂ​​ടം ന​​ൽ​​കി​​യെ​​ന്നും സ​​ഭ​​യും അ​​ൾ​​ജീ​​രി​​യ​​യു​​മാ​​യു​​ള്ള ബ​​ന്ധം കൂ​​ടു​​ത​​ൽ ഉൗ​​ഷ്മ​​ള​​മാ​​യി തു​​ട​​രു​​മെ​​ന്നും അ​​ൾ​​ജി​​യേ​​ഴ്സി​​ലെ ആ​​ർ​​ച്ച് ബി​​ഷ​​പ്പ് പോ​​ൾ ഡെ​​ഫാ​​ർ​​ഗ​​സ് പ​​റ​​ഞ്ഞു.

അ​​ൾ​​ജീ​​രി​​യയു​​ടെ ഇ​​രു​​ണ്ട കാ​​ല​​ഘ​​ട്ട​​മാ​​യി വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന ആ​​ഭ്യ​​ന്ത​​ര​​യു​​ദ്ധ കാ​​ല​​ത്ത് 20000 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യാ​​ണ് ക​​ണ​​ക്ക്. ഏ​​ഴു ഫ്ര​​ഞ്ച് ട്രാ​​പ്പി​​സ്റ്റു​​ക​​ളെ 1996ൽ ​​അ​​ൾ​​ജി​​യേ​​ഴ്സി​​ൽ​​നി​​ന്ന് 80 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള തി​​ഫി​​രി​​നി​​ലെ ആ​​ശ്ര​​മ​​ത്തി​​ൽ​​നി​​ന്ന് ഇ​​സ്‌​​ലാ​​മി​​സ്റ്റ് തീ​​വ്ര​​വാ​​ദി​​ക​​ൾ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി ശി​​ര​​ച്ഛേ​​ദം ചെയ്യുക​​യാ​​യി​​രു​​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.