ക്രൈസ്തവർക്കു നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച ആചരിച്ച് ‘എയ്‌ഡ്‌ റ്റു ദി ചർച്ച് ഇൻ നീഡ്’ സംഘടന

ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്കു നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രകടനവുമായി ‘എയ്‌ഡ്‌ റ്റു ദി ചർച്ച് ഇൻ നീഡ്’ സംഘടന. ലോകമെങ്ങും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും നവംബർ 17 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ദൈവാലയങ്ങളും പ്രധാനപ്പെട്ട ചില സ്ഥാപങ്ങളും ചുവന്ന ലൈറ്റ് തെളിക്കും.

ലോകത്ത് മതസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും ഇപ്പോഴും നിരവധി രാജ്യങ്ങളിൽ ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു പ്രചാരണം നടത്തുക. 2015 ഒക്ടോബറിൽ ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ക്രിസ്തുവിന്റെ കൂറ്റൻ രൂപം ചുവന്ന പ്രകാശത്തിൽ തെളിച്ചാണ് ആദ്യമായി ഇതുപോലൊരു പ്രചാരണമാർഗ്ഗം ആരംഭിച്ചത്.

ഓസ്ട്രേലിയ, ഫിലിപ്പീൻസ്, ഇംഗ്ലണ്ട്, യൂറോപ്പിലെ വിവിധ രാജ്യങ്ങൾ തുടങ്ങി ലോകത്തെമ്പാടും മതസ്വാതന്ത്രത്തിനായുള്ള ഈ പ്രതിഷേധപ്രചാരണം ആരംഭിച്ചിട്ടുണ്ട്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.