സിനഡിന് മുന്നോടിയായി 70,000 യുവജനങ്ങളുമായി പാപ്പ പ്രാര്‍ത്ഥിക്കുന്നു 

ഫ്രാന്‍സിസ് പാപ്പ റോമന്‍ സര്‍ക്കസ് മാക്‌സിമസില്‍ 70,000 യുവാക്കളുമായി പ്രാര്‍ത്ഥിക്കുകയും  കൂടിക്കാഴ്ച നടത്തുകയും  ചെയ്യും. റോമിലെ സര്‍ക്കസ് മാക്‌സിമസില്‍ 2018 ആഗസ്ത് 11 ന് നടക്കുന്ന കൂടിക്കാഴ്ച ചോദ്യോത്തര വേളയിലും, തുടര്‍ന്ന് സംഗീതവും വിനോദവുമൊക്കെ ആയി ബന്ധിപ്പിക്കുമെന്ന്  ഇറ്റാലിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ (സിഇഐസിന്റെ) സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് പറഞ്ഞു.

ഇറ്റലിക്കാരിയായ എലീന പരിശുദ്ധ പിതാവിന് ആശംസ അര്‍പ്പിക്കും. അതിനുശേഷം, ഫ്രാന്‍സിസ് പാപ്പയും  യുവജനങ്ങളും തമ്മിലുള്ള സംഭാഷണം തുടങ്ങും. അതില്‍ മൂന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതില്‍ അദ്ദേഹം പ്രതികരിക്കുകയും ചെയ്യും.

അതിനു ശേഷം കാല്‍ നഷ്ടപ്പെട്ട നിക്കോള്‍ട്ട ടിന്റ്‌റി എന്ന യുവതി പെര്‍ഫോം ചെയ്യുകയും ചെയ്യും. അതിനുശേഷം പ്രാര്‍ത്ഥന. തുടര്‍ന്ന് വിവിധ ബാന്റുകളുടെ സംഗീത പരിപാടികളും സംഘടിപ്പിക്കും. പിറ്റേന്നു രാവിലെ യുവജനങ്ങള്‍  സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ വിശുദ്ധ ബലിയില്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.