മഴക്കെടുതിക്കെതിരെ പ്രാര്‍ത്ഥനാഹ്വാനവുമായ് തൃശ്ശൂര്‍ അതിരൂപത

തൃശ്ശൂര്‍: ഒരാഴ്ച്ചയായി അതിശക്തമായി തുടരുന്ന മഴയെ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ദ്രുതഗതിയിലുള്ള സഹായങ്ങള്‍ നല്കുവാന്‍ തൃശ്ശൂര്‍ അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അതിരൂപതയിലെ 218 ഇടവകകളോട് ആഹ്വാനം ചെയ്തു. പള്ളികളിലും സന്യാസഭവനങ്ങളും പ്രത്യേകം പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കാനും, ഇടവകതലത്തില്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആവശ്യക്കാര്‍ക്ക് വേണ്ട എല്ലാവിധ അടിയന്തര സഹായമെത്തിക്കാനും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. അതിരൂപത സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന സാന്ത്വനം വഴി വിവിധയിടങ്ങളില്‍ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്.

തൃശ്ശൂരില്‍ മഴക്കെടുതി അനുഭവിക്കുന്ന കാഞ്ഞാണി, വാടാനപ്പിള്ളി, മണലൂര്‍ കിഴക്ക്, അരിമ്പൂര്‍ എന്നിവിടങ്ങളില്‍ അഭിവന്ദ്യപിതാക്കന്മാരായ മാര്‍ ആന്‍ഡ്രൂസ് താഴത്തും, സഹായമെത്രാനായ മാര്‍ ടോണി നീലങ്കാവിലും സന്ദര്‍ശനം നടത്തുകയും അവശ്യസാധനങ്ങളുടെ സഹായവിതരണവും നടത്തി. അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെയും അതിരൂപത സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന സാന്ത്വനം നേതൃത്വത്തില്‍ ആണ് സഹായവിതരണങ്ങള്‍ നടത്തിയത്. ഫാ. തോമസ് പൂപ്പാടി, ഫാ. വര്‍ദഗ്ഗീസ് കൂത്തൂര്‍, ഫാ. ആന്റണി ആലുക എന്നിവര്‍ സഹായവിതരണങ്ങളില്‍ പങ്കാളിയായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.