ആഫ്രിക്കയിൽ ജിഹാദി ഗ്രൂപ്പുകൾ വൻതോതിൽ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്

ഇസ്ലാമിക് സ്റ്റേറ്റുമായി സഖ്യത്തിലേർപ്പെട്ട ജിഹാദി ഗ്രൂപ്പുകളുടെ സാന്നിധ്യം സബ്-സഹാറൻ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ വൻതോതിൽ വർദ്ധിച്ചിരിക്കുന്നതായി ആഗോള മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, ജിഹാദി ഗ്രൂപ്പുകൾ സബ്-സഹാറൻ ആഫ്രിക്കയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയും 14 ഡസനിലധികം ഗ്രൂപ്പുകൾ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.

ഈ ജിഹാദി ഗ്രൂപ്പുകളുടെ വളർച്ച വളരെ കുറച്ചു സമയം കൊണ്ട് അതിവേഗമാണ് നടക്കുന്നത്. പ്രാദേശിക ക്രിമിനൽ സംഘങ്ങളുടെ ആക്രമണങ്ങൾ വൻതോതിൽ വർദ്ധിക്കാനിടയുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2018 നും 2020 നും ഇടയിൽ ലോകത്തിലെ 196 രാജ്യങ്ങളിൽ മൂന്നിൽ ഒന്നിൽ മതസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനങ്ങൾ നടന്നതായി പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ 2021 -ലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

നൈജീരിയ, മൊസാംബിക്ക്, ബുർക്കീന ഫാസോ, കാമറൂൺ, ചാഡ്, മാലി, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള പീഡനം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങൾക്കെതിരായ ആയുധമായി ഉപയോഗിക്കുന്നത് ലൈംഗിക അതിക്രമങ്ങൾ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, മതപരിവർത്തനം നടത്താൻ നിർബന്ധിതരാകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ എന്നിവയാണ്.

ഇന്ത്യ, മ്യാൻമർ, ഇറാൻ, മലേഷ്യ, ഉത്തര കൊറിയ എന്നിവയുൾപ്പെടെ 26 രാജ്യങ്ങളിൽ പീഡനം, വിദ്വേഷ കുറ്റകൃത്യങ്ങൾ, മതപരമായി പ്രേരിത അക്രമങ്ങൾ എന്നിവ ഏറ്റവും മോശമാണെന്ന് ചർച്ച് ഇൻ നീഡ് (എസിഎൻ) കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.