അഫ്ഗാനിസ്ഥാനിലെ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ പകുതിയോളം പേർ പട്ടിണിയിൽ

അഫ്ഗാനിസ്ഥാനിലെ കടുത്ത ദാരിദ്ര്യം, പോഷകാഹാരക്കുറവ്, ഭക്ഷ്യ അരക്ഷിതാവസ്ഥ എന്നിവയെക്കുറിച്ച് രണ്ട് ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾ മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാനിലെ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ പകുതിയോളം പേർ പട്ടിണിയിലാണ്. രണ്ടു ദിവസത്തെ സന്ദർശനത്തിനു ശേഷമാണ് രണ്ട് ഡബ്ല്യുഎഫ്‌പി, യൂണിസെഫ് ഉദ്യോഗസ്ഥർ അഫ്ഗാനിസ്ഥാനിലെ കടുത്ത ഭക്ഷണ – പോഷകാഹാര പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

വരുംമാസങ്ങളിൽ അഞ്ച് വയസ്സിനു താഴെയുള്ള 3.2 ദശലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് നേരിടേണ്ടി വരും. വെള്ളം, ഭക്ഷണം, അടിസ്ഥാന ആരോഗ്യം, പോഷകാഹാര സേവനങ്ങൾ എന്നിവയുടെ കുറവു മൂലം അഫ്ഗാൻ കുട്ടികളും അവരുടെ കുടുംബങ്ങളും വലയുകയാണെന്ന് ഡബ്ല്യുഎഫ്‌പിയിലെ മേരി-എല്ലെൻ മക്ഗ്രോട്ടിയുടെ ഹെർവെ ലുഡോവിക് ഡി ലൈസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.