മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുവാൻ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യൻ ബിഷപ്പ്സ് കമ്മീഷൻ

മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ നടപടി സ്വീകരിക്കണമെന്നും ഇതിനായി പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് ആവശ്യമാണെന്നും യൂറോപ്യൻ ബിഷപ്പ്സ് കമ്മീഷൻ രാജ്യത്തെ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ദുർബലരായ മതവിഭാഗങ്ങൾ വംശഹത്യ, യുദ്ധം, വിവേചനം എന്നിവയ്ക്കൊക്കെ അടിമപ്പെടുന്നു എന്നും കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ മതസ്വാതന്ത്ര്യത്തിനായി അല്പം കൂടി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

“മതസ്വാതന്ത്ര്യത്തെയും വിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുവാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇത് ഒരു മനുഷ്യാവകാശം എന്ന നിലയിൽ മാത്രമല്ല മറിച്ച്, ജനാധിപത്യത്തിന്റെ സംസ്കാരം, സാമൂഹിക സമാധാനം, നീതി, അഹിംസ, അനുരഞ്ജനം എന്നിവ വളർത്തിയെടുക്കുന്നതിനും കൂടിയാണ്. 380 ദശലക്ഷത്തോളം വരുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്കു വേണ്ടിയാണ് ഇത് ആവശ്യപ്പെടുന്നതെന്നും വർദ്ധിച്ചുവരുന്ന മതപീഡനങ്ങളെ ചെറുക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണ്” – എന്നും കമ്മീഷൻ പ്രസ്താവിച്ചു. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 2013 -ലെ മാർഗ്ഗനിർദ്ദേശങ്ങൾ നവീകരിക്കേണ്ടതുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.