ജേക്കബ് മാർ ബർണബാസ്‌ തീക്ഷ്‌ണമതിയായ മിഷനറി: കർദ്ദിനാൾ മാർ ആലഞ്ചേരി

മലങ്കര കത്തോലിക്കാ സഭയിലെ ഗുഡ്‌ഗാവ് രൂപതാധ്യക്ഷൻ ജേക്കബ് മാർ ബർണബാസ്‌ തിരുമേനി തന്റെ ഇടയ ശുശ്രൂഷ പൂർത്തികരിച്ച് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെടുമ്പോൾ വിടചൊല്ലുന്നത് ജീവിത മാതൃകകൊണ്ടും വിശ്വാസ തീക്ഷണത കൊണ്ടും അതുല്യമായ മിഷൻ പ്രവർത്തനങ്ങൾക്കൊണ്ടും വ്യത്യസ്തനായ പകരംവെയ്ക്കാനാവാത്ത ഇടയ ശ്രേഷ്ടനാണെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

എക്യുമെനിക്കൽ രംഗത്തും സാമൂഹിക സേവന രംഗത്തും സമർപ്പണ ബോധത്തോടെ പ്രവർത്തിച്ച ജേക്കബ് മാർ ബർണബാസ്‌ തിരുമേനിയുടെ നിര്യാണത്തിൽ കെസിബിസിയുടെ അനുശോചനം അറിയിക്കുന്നു. മറ്റുള്ളവരുടെ വേദന തന്റെ കൂടി വേദനയാണെന്ന് മനസിലാക്കി ജീവിച്ച പിതാവ് എന്നും ക്രൈസ്തവ സമൂഹത്തിന് ഉത്തമ മാതൃകയായിരുന്നുവെന്നും കെസിബിസി പ്രസിഡന്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.