അബോർഷൻ അനുകൂലികൾ നശിപ്പിച്ച അഭയകേന്ദ്രം വൃത്തിയാക്കി അമ്മമാരും കുട്ടികളും

കൊളംബിയയിൽ ഗർഭച്ഛിദ്രത്തിൽ നിന്നും രക്ഷിക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന അഭയകേന്ദ്രം ഒരു കൂട്ടം അബോർഷൻ അനുകൂലികൾ നശിപ്പിച്ചു. എന്നാൽ കൊളംബിയയിലെ ’40 ഡേയ്സ് ഫോർ ലൈഫ്’ എന്ന സംഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ അഭയകേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകരും അബോർഷനിൽ നിന്ന് രക്ഷിക്കപ്പെട്ട 40 അമ്മമാരും അവരുടെ കുഞ്ഞുങ്ങളും ചേർന്ന് നശിപ്പിക്കപ്പെട്ട അഭയ കേന്ദ്രം വൃത്തിയാക്കി.

‘ഇവിടെ സ്ത്രീകളെ പ്രസവിക്കുവാൻ നിർബന്ധിതരാക്കുന്നു’, ‘നിർബന്ധിത മാതൃത്വത്തെ സൂക്ഷിക്കുക’ എന്നീ സന്ദേശങ്ങൾ ഇവര്‍ ബൊഗോട്ടയിലെ റ്റിയൂസക്കില്ലൊയിൽ സ്ഥിതിചെയ്യുന്ന ഈ അഭയകേന്ദ്രത്തിനു മുൻപിലുള്ള പ്രവേശനകവാടത്തിൽ എഴുതി വെച്ചിരുന്നു.

“ഹൃദയത്തിൽ വിദ്വേഷവുമുള്ള ഞങ്ങളുടെ സഹോദർക്കായി പ്രാർത്ഥിക്കുന്നു. ഈ ഭവനം വൃത്തിയാക്കുവാൻ എത്തിച്ചേർന്ന സന്നദ്ധ പ്രവർത്തകർക്കും അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കും നന്ദി. ഈ അമ്മമാരുടെ പ്രവർത്തനങ്ങൾ റാഡിക്കൽ ഫെമിനിസ്റ്റുകളുടെ മനസ്സിൽ ഒരു മാറ്റം സൃഷ്ടിക്കുവാൻ ഇടയാകട്ടെ.”- സംഘടനയുടെ ഡയറക്ടർ പമേല ഡെൽഗാഡോ പറഞ്ഞു. 546 -ഓളം കുഞ്ഞുങ്ങളെ മരണത്തിൽ നിന്നും രക്ഷപെടുത്തുവാൻ ഈ സംഘടയ്ക്ക് സാധിച്ചിട്ടുണ്ട്. അഭയകേന്ദ്രത്തിൽ ജീവിക്കുന്ന അമ്മമാർക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും സംഘടന നൽകി വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.