നന്മ നിറഞ്ഞ ഡോ. അബ്ദുൾ കലാം

ദൂരദർശന്റെ തമിഴ് ഉപഗ്രഹ ചാനലായ ഡി. ഡി പൊധിഗൈ (DD Podhigai) ഒരിക്കൽ മുൻ രാഷ്ട്രപതിയായ ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ സെക്രട്ടറി ആയിരുന്ന പി മാധവൻ നായരുമായി ഒരു അഭിമുഖം നടത്തുകയുണ്ടായി. അതിന്റെ പ്രസക്തഭാഗങ്ങൾ. കലാം ഇഫക്ട് എന്ന പുസ്തകത്തിന്റെ രചിതാവു കൂടിയാണ് പി. എം നായർ.

1. ഓരോ വിദേശ പര്യടനത്തിലും സന്ദർശിക്കുന്ന രാജ്യ തലവൻ എന്ന നിലയിൽ ഡോ. കലാമിനു നിരവധി സമ്മാനങ്ങൾ ലഭിച്ചിരുന്നു. ഈ സമ്മാനങ്ങൾ നിരസഹിക്കുന്നതു ആ രാജ്യത്തെ അപമാനിക്കലും, ഇന്ത്യയെ വിലയിടിച്ചു കാണിക്കുകയും ചെയ്യുമെന്നതിനാൽ സമ്മാനങ്ങൾ ഇഷ്ടമല്ലങ്കിലും ഡോ. കലാം സ്വീകരിച്ചിരുന്നു. തിരിച്ചു വരുമ്പോൾ ആ സമ്മാനങ്ങളുടെ ഫോട്ടോ എടുത്തു സൂക്ഷിക്കുകയും സമ്മാനങ്ങൾ ആർക്കീവിസിനു കൈമാറുകയും ചെയ്തിരുന്നു. അതിനു ശേഷം സമ്മാനങ്ങളുടെ പുറകെ അദ്ദേഹം പോയിരുന്നില്ല. രാഷ്ട്രപതി ഭവൻ വിട്ടു പോകുമ്പോൾ സമ്മാനമായി ലഭിച്ച ഒരു പെൻസിൽ പോലും അദ്ദേഹം എടുത്തിരുന്നില്ല.

2. 2002 ൽ ഡോ. കലാം രാഷ്ടപ്രതിയായി ഭരണ ചുമതല ഏറ്റെടുത്ത സമയം റംസാൻ മാസം ജൂലൈ ആഗസ്റ്റു മാസത്തിലാണ് വന്നത്. പ്രസിഡന്റുമാർ ഇഫ്താർ വിരുന്നൊരുക്കുക പരമ്പരാഗത കീഴ് വഴക്കമായിരുന്നു. കലാം സെക്രട്ടറി നായരോടു ചോദിച്ചു നല്ലതുപോലെ വയറു നിറഞ്ഞവർക്കു വേണ്ടി ഞാൻ എന്തിനാണു വിരുന്നൊരുക്കുന്നത്. അതിനു എത്ര രൂപ ചിലവാകുമെന്നറിയാൻ ഡോ. കലാം നായരോടു ആവശ്യപ്പെട്ടു. എകദേശം 22 ലക്ഷം രൂപ ചെലവാകുമെന്നു നായർ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെട്ട അനാഥാലയങ്ങൾക്കു ഭക്ഷണവും വസ്ത്രവുമായി ആ തുക ചിലവഴിക്കാൻ ഡോ. കലാം നായരോടു ആവശ്യപ്പെട്ടു. ആ അനാഥലയങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ഡോ. കലാമിനു യാതൊരു പങ്കുമില്ലായിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ടീമാണു അർഹതപ്പെട്ട അനാഥാലയങ്ങളെ കണ്ടെത്തിയത്.
പിന്നിടു പി. എം നായരെ ഡോ. കലാമിന്റെ റൂമിലേക്കു വിളിച്ചു ഒരു ലക്ഷം രൂപയുടെ ഒരു ചെക്കു നൽകി പറഞ്ഞു ഇതു എന്റെ വ്യക്തിപരമായ സമ്പാദ്യത്തിൽ നിന്നുള്ള തുകയാണ് ഇതു കൂടി അനാഥാലയങ്ങൾക്കു കൊടുത്തോളൂ. പക്ഷെ ഇതു ആരും അറിയരുതു എന്ന താക്കീതും നൽകി.

ഡോ. കലാം ഭക്തനായ ഒരു മുസ്ലിം ആയിരുന്നെങ്കിലും ഇന്ത്യൻ പ്രസിഡന്റായിരുന്ന സമയത്തു അദ്ദേഹം ഇഫ്താർ വിരുന്നുകൾ രാഷ്ട്രപതി ഭവനിൽ നടത്തിയിരുന്നില്ല.

3. ഡോ. കാലാമിനു എപ്പോഴും “Yes Sir” മനോഭാവമുള്ള വ്യക്തികളെ ഇഷ്ടമായിരുന്നില്ല

ഒരിക്കൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡോ. കലാമിന്റെ അഭിപ്രായം ആരായാൻ ഓഫീസിലെത്തി. ഡോ.കലാം തന്റെ അഭിപ്രായം പറഞ്ഞു അതിനോടു യോജിക്കുന്നുവോ എന്നു പി എം നായരോടു ചോദിച്ചു. ഇല്ലാ എന്നായിരുന്നു നായരുടെ മറുപടി.

ചീഫ് ജസ്റ്റിസ് അക്ഷരാർത്ഥത്തിൽ സതംബ്ധനായി. അദ്ദേഹത്തിനു തന്റെ കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല, കാരണം ഒരു സിവിൽ ഒദ്യോഗസ്ഥനു ഇന്ത്യൻ പ്രസിഡന്റിന്റെ അഭിപ്രായത്തോടു തുറവിയോടെ വിയോജിക്കുക അസാധ്യമായിരുന്നു. എന്തുകൊണ്ടു വിയോജിക്കുന്നു എന്നതിനു കാരണങ്ങൾ ചോദിച്ചറിയുകയും 99 ശതമാനം അവ യുക്തിസഹജമാണങ്കിൽ ഡോ. കലാം തന്റെ അഭിപ്രായത്തെ മാറ്റിയിരുന്നതുമായി നായർ സാക്ഷ്യപ്പെടുത്തുന്നു.

4. ഡൽഹി സന്ദർശിക്കുന്നതിനായി തന്റെ 50 ബന്ധുക്കളെ ഡോ. കലാം ഒരിക്കൽ ക്ഷണിച്ചു, അവരെല്ലാവരും രാഷ്ട്രപതി ഭവനിലാണു താമസിച്ചത്. അവർക്കു ഡൽഹി കാണുന്നതിനായി ഒരു ബസ് സംഘടിപ്പിച്ചതും അതിനുള്ള ചിലവു വഹിച്ചതും ഡോ. കലാം തന്നെയായിരുന്നു. ഒരു ഔദ്യോഗിക വാഹനവും ഉപയോഗിച്ചില്ല. അവരുടെ താമസത്തിനും ഭക്ഷണത്തിനും ചിലവായ രണ്ടു ലക്ഷം രൂപയും ഡോ. കലാം തന്നെ കൊടുത്തു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആരും ഇതു ചെയ്തട്ടില്ല. അതാണ് ഡോ. കലാമിന്റ മഹത്വം. ഡോ. കലാമിന്റെ മൂത്ത സഹോദരൻ കലാമിനോപ്പം ഒരാഴ്ച കലാമിന്റെ റൂമിലാണ് താമസിച്ചത്. സ്വന്തം സഹോദരൻ തന്റെ ഒപ്പം താമസിക്കണമെന്നു ഡോ. കലാമിന്റെ ആഗ്രഹമായിരുന്നു. അവർ പോയപ്പോൾ സ്വന്തം റൂമിന്റെ വാടക പോലും അടയ്ക്കാൻ ഡോ. കലാം സന്നദ്ധനായി. പക്ഷെ അതിനു സ്റ്റാഫു സമ്മതിച്ചില്ല. അത്രമാത്രം സത്യസന്ധനായിരുന്നു ഡോ. കലാം

5. ഭരണ കാലഘട്ടം അവസാനിപ്പിച്ചു ഡോ. കലാം രാഷ്ട്രപതി ഭവനോടു വിട പറയുന്ന സമയം, രാഷ്ട്രപതി ഭവനിലെ എല്ലാ സ്റ്റാഫു ഡോ. കലാമിന്റെ അടുത്തെത്തി ബഹുമാനമറിയിച്ചു. ഭാര്യയുടെ കാലൊടിഞ്ഞിരുന്നതിനാൽ, പി എം നായർ തന്നെയാണു ഡോ. കലാമിനെ സന്ദർശിച്ചത്. ഭാര്യ വരാത്തതിന്റെ കാരണം ഡോ. കലാം ആരാഞ്ഞു. ഒരു അപകടത്തിൽ പെട്ടു കാലു പൊട്ടിയിരിക്കുകയാണു നായർ മറുപടി നൽകി.

പിറ്റേ ദിവസം വീട്ടുമുറ്റത്തു തടിച്ചുകൂടിയ പോലീസുകാരെ കണ്ടു നായർ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് തന്റെ ഭാര്യയെ സന്ദർശിക്കാൻ ഇന്ത്യൻ പ്രസിഡന്റ് എത്തിയ വിവരം നായർ അറിയുന്നത്. ഒരു സിവിൽ ഒദ്യോഗസ്ഥന്റെ വീട്ടിൽ ഒരു രാഷ്ട്രത്തലവൻ സന്ദർശനം നടത്തിയ അത്യപൂർവ്വമായ സംഭവമായിരുന്നു അത്.

ലഭിച്ച ഒരു WhatsApp സന്ദേശത്തിന്റെ മലയാള വിവർത്തനം

വിവർത്തനം: ജെയ്സൺ കുന്നേൽ

NB: കത്തോലിക്കാ സഭയിലായിരുന്നെങ്കിൽ ഡോ. കലാം ഇന്നു വിശുദ്ധനായേനേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.