നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികൻ മോചതനായി

നൈജീരിയയിലെ ഓണ്ടോ രൂപതയിൽ നിന്നും ഡിസംബർ ആറിന് തട്ടിക്കൊണ്ടു പോകപ്പെട്ട ഫാ. ജോസഫ് അജായി മോചിതനായി. അക്രമികള്‍ അദ്ദേഹത്തെ ഒരാഴ്ചക്കു ശേഷം വിട്ടയക്കുകയായിരുന്നു.

എകിറ്റി സ്റ്റേറ്റിലെ നഗരമായ ഇകെരെയിൽ നിന്ന് സെന്റ് പീറ്റർ ക്ലാവർ ഇടവകയിലേക്ക് മടങ്ങുന്നതിനിടെയാണ് വൈദികനെ തട്ടിക്കൊണ്ടു പോയത്. 49 വയസ്സുള്ള വൈദികനെ മോചിപ്പിക്കുന്നതിനായി അക്രമികൾ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. മോചനദ്രവ്യം കൊടുത്തോ എന്നുള്ള കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മുസ്ലീം ഭീകരസംഘടനയായ ബോക്കോ ഹറാം, കലാപം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആരംഭിച്ച 2009 മുതൽ നൈജീരിയ അരക്ഷിതാവസ്ഥയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.