അൽഫോൻസാമ്മയെ വിശുദ്ധയാക്കിയ സൗഖ്യത്തിനു കാരണമായ ജിനിൽ ഇന്നു വൈദിക വിദ്യാർത്ഥി

ജനിക്കുമ്പോള്‍ തന്നെ ജിനിലിന്റെ രണ്ട് കാലുകളും അകത്തേക്ക് വളഞ്ഞിരുന്നു. അല്‍ഫോന്‍സാമ്മയുടെ കല്ലറയില്‍ കിടത്തി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി അത്ഭുത രോഗസൗഖ്യം ലഭിച്ച ആ കുട്ടി ഇന്ന് പാലാ സെന്റ്‌ അപ്രേം സെമിനാരിയിലെ വൈദിക വിദ്യാര്‍ഥി ബ്രദര്‍ ജോര്‍ജ് ഒഴുതൊട്ടിയില്‍ ആണ്.

അൽഫോൻസാമ്മയെ ഭാരതസഭയുടെ ആദ്യ വിശുദ്ധയെന്ന പേര് വിളിക്കാൻ കാരണമായ അത്ഭുതം സ്ഥിരീകരിച്ചത് ജിനിലിലായിരുന്നു. കുറുപ്പന്തറ ഒഴുതൊട്ടിയിൽ ഷാജിയുടെയും ലിസിയുടെയും മകൻ. രണ്ടാം വയസിൽ അൽഫോൻസാമ്മയിലൂടെ ലഭിച്ച സൗഖ്യം ജീവിതംതന്നെ ദൈവത്തിനായി പകരം കൊടുക്കുവാനുള്ള തീരുമാനത്തിലേക്ക് ജിനിലിനെ നയിച്ചു.

ബ്രദർ ജോർജ് ഇനി കുന്നോത്ത് മേജർ സെമിനാരിയിൽ തുടർപഠനം നടത്തും. ജിനിലിന്റെ ജീവിതത്തിൽ അൽഫോൻസാമ്മയോടുള്ള പ്രാർത്ഥന ഇന്നും മുടങ്ങിയിട്ടില്ല. ഇനി ആ കബറിട ദേവാലയത്തിൽ കുർബാന അർപ്പിക്കണം. ആ ആഗ്രഹത്തോടെ ജിനിൽ തന്റെ യാത്ര തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.