വിവിധ മതനേതാക്കളുമായി പാപ്പാ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളടങ്ങിയ സ്റ്റാമ്പ് സീരീസ് പുറത്തിറങ്ങും

ലോകശ്രദ്ധയാകർഷിച്ച വ്യത്യസ്ത വിഷയങ്ങളിൽ വിവിധ രാജ്യങ്ങളിലെ മതനേതാക്കളുമായി പാപ്പാ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളടങ്ങിയ സ്റ്റാമ്പുകൾ പുറത്തിറക്കുവാൻ വത്തിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഫ്രാൻസിസ് പാപ്പാ മറ്റു മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പരമ്പരയായി വത്തിക്കാൻ പുറത്തിറക്കുന്നതെന്നു വത്തിക്കാൻ ഫിലാറ്റലി വകുപ്പ് അറിയിച്ചു.

വിവിധ മതങ്ങളുടെ അനുയായികൾ തമ്മിലുള്ള സംഭാഷണം നടക്കുന്നത് നയതന്ത്രത്തിനോ പരിഗണനയ്‌ക്കോ സഹിഷ്ണുതയ്ക്കോ വേണ്ടിയല്ല. മറിച്ച് സൗഹൃദം, സമാധാനം, ഐക്യം എന്നിവ പുനഃസ്ഥാപിക്കുന്നതിനായിട്ടാണ് എന്ന് പാപ്പാ തന്റെ ചാക്രികലേഖനമായ ‘ഫ്രത്തേല്ലി തൂത്തി’യിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് വത്തിക്കാൻ ഈ സ്റ്റാമ്പ് സീരീസ് ഫെബ്രുവരി അവസാനത്തോടെ പുറത്തിറക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 13-ന് ആരംഭിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഒൻപതാം വർഷത്തിന്റെ തുടക്കമായാണ് ഈ സ്റ്റാമ്പ് സീരീസ്.

“പരസ്പര ബഹുമാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങളോട് ലോകരാജ്യങ്ങളുമായി ഒന്നുചേരുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. വിവിധ മതങ്ങൾ ഓരോ മനുഷ്യനോടും ആവശ്യപ്പെടുന്നത് പരസ്പരം ബഹുമാനിച്ചുകൊണ്ട് സഹോദര്യത്തോടെയും നീതിയോടെയും വർത്തിക്കുക എന്നതാണ്” – പാപ്പാ പറഞ്ഞു. 2015 മുതൽ 2019 വരെ വിവിധ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലെ ചിത്രങ്ങളാണ് സ്റ്റാമ്പ് സീരീസിലേയ്ക്കായി ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.