സന്യാസ ദൈവവിളി വർദ്ധിക്കുന്നതിനായി ക്യാൻസർ രോഗത്തിന്റെ വേദനകളെ സമർപ്പിക്കുന്ന ഒരു മനുഷ്യൻ

ക്യാൻസർ രോഗത്തിന്റെ തീവ്രവേദനയിലും അദ്ദേഹം പുഞ്ചിരിക്കുന്നത് തന്റെ വേദനകളെല്ലാം കർത്താവിന് സമർപ്പിച്ചതിനാലാണ്. സന്യാസ ദൈവവിളികൾ വർദ്ധിക്കുന്നതിനായിട്ടാണ് അദ്ദേഹം തന്റെ വേദനകൾ സമർപ്പിച്ചിരിക്കുന്നത്. സ്പെയിനിലെ മാഡ്രിഡിൽ, സാന്റോ നിനോ ഡെൽ റെമിഡിയോ പള്ളിയിലെ കപ്യാരായിരുന്ന ജെസസ് കാനോ മൊറേനോ എന്ന 45-കാരനാണ് അടയ്‌ക്കേണ്ടിവരുന്ന കോൺവെന്റുകളെയോർത്തു വേദനിച്ച് സ്വന്തം വേദനകൾ ദൈവവിളി വര്‍ദ്ധിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കാനോയ്ക്ക് മാരകമായ ടെസ്റ്റികുലാർ ട്യൂമറിന് ശസ്ത്രക്രിയ നടത്തി. എന്നിരുന്നാലും സിടി സ്കാൻ ചെയ്തശേഷം ഡോക്ടർമാർ, രോഗം വ്യാപിച്ചിട്ടുണ്ടെന്നു കണ്ടെത്തി. തന്റെ രോഗത്തെ ചികിത്സിക്കുന്നതിനായി, കാനോയ്ക്ക് തുടക്കത്തിൽ 14 സെറ്റ് കീമോതെറാപ്പി ചെയ്യേണ്ടിവന്നു. എന്നാൽ അവയുടെ പരിണിതഫലങ്ങൾ അനുകൂലമായിരുന്നില്ല. അതിനാൽ ഇപ്പോൾ ക്യാൻസർ ചികിത്സ വളരെ പെട്ടെന്ന് മുമ്പോട്ടു കൊണ്ടുപോകാൻ വേണ്ട മാർഗ്ഗങ്ങളിലാണ് ഡോക്ടർമാർ.

“കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഞാൻ കർത്താവിനോട് പ്രാർത്ഥിച്ചു. സന്യാസ ദൈവവിളി വർദ്ധിക്കുന്നതിനായി ഞാൻ എന്റെ എല്ലാ കീമോതെറാപ്പിയുടെയും ചികിത്സയുടെയും വേദകളെയും സഹനങ്ങളെയും സമർപ്പിക്കുന്നു” – അദ്ദേഹം പ്രാർത്ഥിച്ചു.

ഓരോ വർഷവും സന്യാസ ദൈവവിളിയുടെ എണ്ണം ഗണ്യമായി കുറയുന്നതിൽ അസ്വസ്ഥനാണ് അദ്ദേഹം. അതിനാലാണ് തന്റെ വേദനകൾ ഈ നിയോഗത്തിനുവേണ്ടി സമര്‍പ്പിക്കുവാൻ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.