പിശാച് തട്ടിക്കൊണ്ടു പോയതായി കരുതപ്പെടുന്ന ഒരു ഡയറി

റോമിലെ വി. യോഹന്നാന്റെയും പൗലോസിന്റെയും ബസിലിക്ക കാത്തുസൂക്ഷിക്കുന്നത് പാഷനിസ്റ്റ് വൈദികരാണ്. വളരെ അമൂല്യമായ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് ഇത്. ഇവിടെയാണ് പിശാച് തട്ടിക്കൊണ്ടു പോയതായി കരുതപ്പെടുന്ന ഒരു ഡയറി സംരക്ഷിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ ഇറ്റാലിയൻ സന്യാസിയായ ജെമ്മയുടെ ഡയറിയാണ് പിശാച് തട്ടിക്കൊണ്ടുപോയ ഡയറിയായി സൂക്ഷിക്കുന്നത്. ഈ ഡയറിയിൽ, യഥാർത്ഥത്തിൽ തീ പടർന്നതിന്റെ പാടുകൾ കാണുവാൻ കഴിയും. ഈ ഡയറി ജെമ്മയിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിച്ച പിശാചാണ് ഇത് കത്തിച്ചതെന്ന് കരുതപ്പെടുന്നു. ഈ ഡയറിയുടെ ചില പേജുകളിൽ പൂച്ചയുടേതു പോലെയുള്ള കാൽപ്പാടുകൾ കാണുവാൻ കഴിയും.

ജെമ്മ 25-ാം വയസ്സിൽ അന്തരിച്ചു. അവളുടെ ജീവിതത്തിൽ വളരെ നിഗൂഢതകൾ നിറഞ്ഞ നിമിഷങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ ഡയറി കാണുവാനും മറ്റും ധാരാളം ആളുകളാണ് എത്തുന്നത്. ഇതുകൂടാതെ, അനേകം വിശുദ്ധരുടെ അമൂല്യമായ തിരുശേഷിപ്പുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.