പകർച്ചവ്യാധിയുടെ സമയത്ത് സ്‌കൂളിനെ നയിച്ച് 91-കാരിയായ ഒരു സന്യാസിനി

കഴിഞ്ഞ 55 വർഷമായി കത്തോലിക്കാ വിദ്യാഭ്യാസമേഖലയിൽ ശുശ്രൂഷ ചെയ്യുന്ന സന്യാസിനിയാണ് സിസ്റ്റർ മേരി സ്റ്റീഫൻ ഹീലി. ഈ കോവിഡ് പകർച്ചവ്യാധി സമയങ്ങളിലും തന്റെ സേവനം തുടരുകയാണ് 91 വയസുള്ള ഈ സിസ്റ്റർ. ന്യൂയോർക്കിലെ എൽംസ്ഫോർഡിലെ കാർമ്മൽ സ്കൂളിലെ പ്രിൻസിപ്പൽ സ്ഥാനത്ത് തുടരുകയാണ് ഈ സന്യാസിനി. പകർച്ചവ്യാധി സമയത്തും ഈ സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നു.

“ഞാൻ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഉണ്ടെന്ന് വിശ്വസിക്കുന്നു. സ്കൂൾ ഇടനാഴികളിൽ 91 വയസുള്ള തങ്ങളുടെ പ്രിൻസിപ്പലിനെ എല്ലാ ദിവസവും കാണുന്നതിൽ ഈ വിദ്യാർത്ഥികളും സന്തോഷവാന്മാരാണ്.”

ന്യൂയോർക്ക് അതിരൂപതയിലെ സ്കൂളുകളുടെ സൂപ്രണ്ട് മൈക്കൽ ഡീഗൻ, 71 വർഷമായി പരിചയമുള്ള ഈ സന്യാസിനിയെക്കുറിച്ച്‌ പറയുന്നത് ഇപ്രകാരമാണ്: “അനുകമ്പയുള്ള, അർപ്പണബോധമുള്ള ഒരു സന്യാസിനി. കുട്ടികളുടെ ആവശ്യങ്ങൾ കണ്ട് അതിനുവേണ്ടി പ്രയത്നിക്കുന്നതിലും ശ്രദ്ധാലുവാണ്.”

ഈ പകർച്ചവ്യാധിയിൽ കുട്ടികൾ ധൈര്യമുള്ളവരും പ്രത്യാശയുള്ളവരുമായി തുടരാൻ സിസ്റ്റർ മേരിയുടെ മാതൃകയും സാന്നിധ്യവും ഇടയാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.