2019  സംവാദത്തിന്റെ വര്‍ഷമായി ആചരിക്കുവാന്‍ ലാഹോര്‍ രൂപത 

2019 സംവാദത്തിനായുള്ള വര്‍ഷമായി ആചരിക്കുവാന്‍ പാക്കിസ്ഥാനിലെ ലാഹോര്‍ രൂപത തീരുമാനിച്ചു. ആളുകള്‍ പരസ്പരം ഉള്ള സംഭാഷണം കൂടുതല്‍ സജീവമാക്കുക, സാമൂഹ്യ ബന്ധങ്ങള്‍ ദൃഢമാക്കുക എന്നിവയാണ് സംവാദത്തിനായുള്ള വര്‍ഷാചരണത്തിലൂടെ ലാഹോര്‍ രൂപത ലക്ഷ്യം വയ്ക്കുന്നത്.

ഇന്ന് ആധുനിക മാധ്യമങ്ങളുടെ പ്രസരം വളരെ വലുതാണ്. ആളുകള്‍ കൂടുതലും ആധുനിക മാധ്യമങ്ങളുടെ ഉപയോഗത്തില്‍ മുഴുകിയിരിക്കുകയാണ്. അതിനാല്‍ തന്നെ അവര്‍ക്ക് അടുത്തുള്ള ആളുകളോട് സംസാരിക്കാന്‍ കഴിയുന്നില്ല. ഈ അവസ്ഥ മാറണം. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍, ആശയവിനിമയം നടത്തുമ്പോള്‍ അത് സമാധാനാവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനും ഉള്ള മാര്‍ഗ്ഗങ്ങളായി പരിണമിക്കും. അതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് രൂപതാധികൃതര്‍ അറിയിച്ചു.

ദൈവവും മനുഷ്യനുമായും വ്യക്തികള്‍ തമ്മിലും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും കുടുംബാംഗങ്ങള്‍ തമ്മിലും അയല്‍ക്കാര്‍ തമ്മിലും ഉള്ള ആശയ വിനിമയ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും എന്ന് മോണ്‍. ഷാ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.