മെക്സിക്കോയിൽ കോവിഡ് ബാധിച്ചു മരിച്ചത് 134 വൈദികരും നാല് ബിഷപ്പുമാരും

മെക്സിക്കോയിലെ കോവിഡ് പകർച്ചവ്യാധി മൂലം ഡിസംബർ 31 വരെ 134 പുരോഹിതന്മാരും നാല് ബിഷപ്പുമാരും മരിച്ചുവെന്ന് സെന്റർ കാത്തലിക്ക് മൾട്ടി മീഡിയയുടെ (സിസിഎം) ഏറ്റവും പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. എട്ട് ഡീക്കന്മാരും കോവിഡ് ബാധിച്ച് മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഇപ്പോൾ കോവിഡ് ബാധിച്ച ബിഷപ്പുമാരുടെ എണ്ണം 14 ആയി. മെക്സിക്കോയിൽ മരണമടഞ്ഞ സന്യാസിനിമാരുടെ എണ്ണവും വളരെയധികം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ, കണക്കുകൾ ലഭ്യമായിട്ടില്ല. ഈ പകർച്ചവ്യാധി മൂലം ക്ലേശം നേരിടുന്ന എല്ലാവർക്കുമായി പ്രാർത്ഥിക്കണമെന്ന് മൾട്ടി മീഡിയ കത്തോലിക്കാ കേന്ദ്രം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.