ലത്തീൻ സെപ്റ്റംബർ 16 ലൂക്കാ 7: 36-50 കരുണാമൃതം

“അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരു കൊണ്ട്‌ അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടി കൊണ്ട് തുടയ്‌ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്‌തു” (ലൂക്കാ 7:38).

യേശു പാപിനിക്ക് പാപമോചനം കൊടുക്കുന്ന സംഭവം രണ്ട് സത്യങ്ങൾ വെളിപ്പെടുത്തുന്നു. മനുഷ്യന് ദൈവവുമായുള്ള ബന്ധത്തിൽ “ദൈവം കരുണയാണ്” (God is Mercy) എന്നതാണ് ആദ്യത്തെ സത്യമെങ്കിൽ “ഞാൻ പാപി” ആണ് (I am a sinner) എന്നതാണ് രണ്ടാമത്തേത്.

ഇന്നത്തെ സുവിശേഷസംഭവത്തിൽ കാണുന്നതുപോലെ ഫരിസേയനായ സൈമണെപ്പോലെ ദൈവം മനുഷ്യരുടെ പാപത്തെക്കുറിച്ചോർത്ത്‌ നീരസപ്പെടാറില്ല, മറിച്ച് വേദനിക്കുകയാണ് ചെയ്യുക. കാരണം മനുഷ്യന്റെ ഓരോ പാപവും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിൽ ഭംഗം സൃഷ്ടിക്കുന്നു.

മനുഷ്യപാപത്താൽ മുറിഞ്ഞുപോകുന്ന ദൈവ-മനുഷ്യബന്ധത്തെ കൂട്ടിയിണക്കുവാൻ ദൈവം നൽകിയിരിക്കുന്ന വഴിയാണ് മനുഷ്യന്റെ അനുതാപം. ദൈവകരുണ പാപക്ഷമ സൃഷ്ടിക്കുന്നു. ക്ഷമിക്കപ്പെട്ട അനുഭവം എന്നിൽ ദൈവസ്നേഹം ജനിപ്പിക്കുന്നു. ദൈവത്തിന്റെ കരുണയും മനുഷ്യന്റെ അനുതാപവും സമ്മേളിക്കുന്നിടത്താണ് രക്ഷ സംജാതമാകുക. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.