സീറോ മലങ്കര നവംബര്‍ 21 മത്തായി 12: 46-50 യേശുവിന്റെ പുതിയ കുടുംബം

ഫാ. ജോര്‍ജ് വര്‍ഗ്ഗീസ് പുത്തന്‍പറമ്പില്‍

ശിഷ്യന്മാരെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് യേശു തന്റെ പുതിയ കുടുംബ ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചത്. ഈ പുതിയ കുടുംബത്തിന്റെ അംഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്, അവര്‍ ദൈവഹിതം നിറവേറ്റുന്നവരുടെ സമൂഹമാണ് എന്നതാണ്. അതിനാല്‍, ശിഷ്യനാകുക എന്നാല്‍ ദൈവഹിതം നിറവേറ്റുക എന്നതാണെന്ന് മനസ്സിലാക്കണം. അതിന് ബാഹ്യമായി ഉണ്ടാകാവുന്ന കെട്ടുറപ്പിനേക്കാള്‍ വലുത് പിതാവിന്റെ ഹിതത്തോടുള്ള ഒരുവന്റെ വിധേയത്വവും ഒരുമയുമാണ്. ഈ പശ്ചാത്തലത്തില്‍ യേശു തന്റെ അമ്മയേയും സഹോദരന്മാരെയും കുറിച്ചു പറഞ്ഞ കാര്യങ്ങളുടെ ആഴം മനസ്സിലാകും.

ദൈവഹിതം അനിസരിക്കുന്നവരുടെ മുന്‍പന്തിയില്‍ തന്നെ തന്റെ മാതാവുള്ളതുകൊണ്ട് മറിയം തന്റെ സ്വന്തം മാതാവും തന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഹിതം നിറവേറ്റാന്‍ ശ്രമിക്കുന്ന പുതിയ കുടുംബത്തിന്റെ മാതാവുമാണ്. പുതിയ കുടുംബം അബ്രഹാമിന്റെ വംശത്തിലല്ല; അബ്രഹാത്തെപ്പോലെ ദൈവഹിതം നിറവേറ്റുന്നവരിലാണ്. ഒരു കുടുംബത്തിന്റെ കൂട്ടായ്മയാണ് യേശു തന്റെ ശിഷ്യരില്‍ നിന്നു പ്രതീക്ഷിക്കുന്നത്.

ഫാ. ജോര്‍ജ് വര്‍ഗ്ഗീസ് പുത്തന്‍പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.