സീറോ മലങ്കര. ജനുവരി-24. യോഹ 17: 20-26 നിനക്കുവേണ്ടിയാണ് ഈശോ പ്രാര്‍ത്ഥിച്ചത്

ഈശോ ഗത്സമനില്‍ പ്രാര്‍ത്ഥിച്ചത് തനിക്കും തന്റെ ശിഷ്യര്‍ക്കും വേണ്ടി മാത്രമല്ല. അവിടുന്ന് പ്രാര്‍ത്ഥിച്ചത് അവനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയായിരുന്നു. എനിക്കുവേണ്ടി രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ച ക്രിസ്തുവിന്റെ ആ പ്രാര്‍ത്ഥനയുടെ ശക്തി എനിക്ക് ലഭിക്കണമെങ്കില്‍ ഞാന്‍ രണ്ടു കാര്യങ്ങള്‍ ചെയ്യണം. ഒന്നാമതായി നീ ശിഷ്യന്മാരിലുടെ ലഭിച്ച വചനം ശ്രവിക്കണം. രണ്ടാമതായി നീ ക്രിസ്തുവില്‍ വിശ്വസിക്കണം. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഒരാത്മശോധന നല്ലതാണു- ക്രിസ്തുവിലും ക്രിസ്തുമോഴികളിലും ഉള്ള എന്റെ വിശ്വാസം എവിടെ നില്‍ക്കുന്നു. മരണത്തോളം പോന്ന തന്റെ വേദനയുടെ നടുവിലും എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവനില്‍ ശരണം വയ്ക്കാന്‍ ഞാന്‍ പരാജയപ്പെടുന്നുണ്ടോ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.