ബൈബിളിലെ എല്ലാ പുസ്തകങ്ങളിലുമുള്ള  ഈശോ

ഉൽപത്തിയിൽ ഈശോ സ്ത്രീയുടെ  സന്തതി.
പുറപ്പാടിൽ അവൻ പെസഹാ കുഞ്ഞാട്
ലേവ്യരിൽ അവൻ പുരോഹിതൻ, അൾത്താര, ബലിക്കുള്ള കുഞ്ഞാട്
സംഖ്യയുടെ പുസ്തകത്തിൽ പകൽ മേഘ സ്തംഭവും, രാത്രി അഗ്നി സ്തംഭവും.
നിയമാവർത്തനത്തിൽ മോശയെപ്പോലുള്ള പ്രവാചകനാണ് ഈശോ.

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

ജോഷ്വായുടെ പുസ്തകത്തിൽ നമ്മുടെ രക്ഷയുടെ നേതാവാണ് ഈശോ .
ന്യായാധിപന്മാരിൽ അവൻ നമ്മുടെ വിധിയാളനും,നിയമ ദാതാവുമാണ്
റൂത്തിൽ അവൻ നമ്മെ വിമോചിപ്പിക്കുന്നവന്റെ ചാർച്ചക്കാരനാണവൻ.
സാമുവേൽ ഒന്നും രണ്ടും പുസ്തകങ്ങളിൽ അവൻ നമ്മുടെ വിശ്വസ്തനായ പ്രവാചകൻ
രാജാക്കന്മാരിലും, ദിനവൃത്താന്തങ്ങളിലും അവൻ നമ്മളെ ഭരിക്കുന്ന രാജാവ്.
എസ്റായിൽ മനുഷ്യ ജീവന്റെ തകർന്നടിഞ്ഞ മതിലുകൾ സമുദ്ധരിരിക്കുന്നവൻ.

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

നെഹെമിയായിൽ ഈശോ  നമ്മുടെ പുന:സ്ഥാപകൻ
തോബിത്തിൽ പുതു ജീവന്റെ സന്ദേശവാഹകൻ
യൂദിത്തിൽ ബലഹീനതകൾ വിജയങ്ങളാക്കി മാറ്റുന്നവൻ ഈശോ .
എസ്തേറിൽ അവൻ നമ്മുടെ വക്താവ്
മക്കബായരുടെ ഒന്നും രണ്ടും പുസ്തകങ്ങളിൽ ദൈവ നിയമത്തിനു വേണ്ടി മരിക്കുന്ന നേതാവാണ് ഈശോ.

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

ജോബിൽ ഈശോ നമ്മുടെ നിത്യ വിമോചകൻ
സങ്കീർത്തനങ്ങളിൽ അവൻ നമ്മുടെ ഇടയൻ
സുഭാഷിതങ്ങളിൽ അവൻ നമ്മുടെ ജ്ഞാനം
സഭാപ്രസംഗകനിൽ നമ്മുടെ ഉത്ഥാനത്തിന്റെ പ്രതീക്ഷയാണവൻ
ഉത്തമഗീതങ്ങളിൽ അവൻ നമ്മുടെ സ്നേഹനിധിയായ മണവാളൻ
ജ്ഞാനത്തിൽ അവൻ ദൈവീക ചിന്തയുടെ നിർഗമനം
പ്രഭാഷകനിൽ ഈശോ നമ്മുടെ സുരക്ഷ.

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

ഏശയ്യായിൽ ഈശോ സഹനദാസൻ.
ജെറമിയായിൽ അവൻ നീതിയുള്ള ശാഖ.
വിലാപങ്ങളിൽ അവൻ നമ്മുടെ വിലപിക്കുന്ന പ്രവാചകൻ
ബാറൂകിൽ നിത്യനായനിൽ നിന്നുള്ള കാരുണ്യം
എസെക്കിയേലിൽ ഭരിക്കാൻ അവകാശമുള്ളവൻ ഈശോ
ദാനിയേലിൽ എരിയുന്ന  തീച്ചൂളയിലെ നാലാമൻ

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

ഹോസിയായിൽ പാപിയെ വിവാഹം ചെയ്ത നിത്യവും വിശ്വസ്തനായ ഭർത്താവ്.
ജോയേലിൽ പരിശുദ്ധാത്മ അഗ്നിയാൽ ജ്ഞാനസ്നാനം നൽകുന്നവൻ
ആമോസിൽ നീതിയുടെ പുന: സ്ഥാപകൻ
ഒബാദിയായിൽ അവൻ രക്ഷിക്കുന്ന ശക്തൻ
യോനായിൽ അവൻ നമ്മുടെ മഹാനായ വിദേശ പ്രേഷിതൻ.
മിക്കായിൽ നല്ല വിശേഷം കൊണ്ടുവരുന്ന പാദങ്ങൾ.

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

നാഹൂവിൽ  പ്രശ്നങ്ങളുടെ ദിവസങ്ങളിൽ ഈശോ നമ്മുടെ സുരക്ഷിതസ്ഥാനം
ഹബക്കുക്കിൽ അവൻ എന്റെ രക്ഷകനായ ദൈവം.
സെഫാനിയായിൽ അവൻ ഇസ്രായേൽ രാജാവ്.
ഹഗ്ഗായിയിൽ അവൻ മുദ്രമോതിരം.
സക്കറിയയിൽ  അവൻ കഴുതകുട്ടിയുടെ പുറത്തു വരുന്ന വിനീതനായ നമ്മുടെ രാജാവ്.
മലാക്കിയിൽ ഈശോ നീതിയുടെ പുത്രൻ.

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

മത്തായിയിൽ ഈശോ നമ്മോടു കൂടെയുള്ള ദൈവം.
മർക്കോസിൽ അവൻ ദൈവപുത്രൻ.
ലുക്കായിൽ അവൻ മറിയത്തിന്റെ പുത്രൻ.
യോഹന്നാനിൽ അവൻ ജീവന്റെ അപ്പം.
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ ഈശോ ലോക രക്ഷകൻ.

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

റോമാ ലേഖനത്തിൽ യേശു ദൈവനീതി.
ഒന്നാം കൊറിന്തോസ് ലേഖനത്തിൽ അവൻ പുനരുത്ഥാനം.
രണ്ടാം കൊറിന്തോസിൽ അവൻ എല്ലാ സമാശ്വാസങ്ങളുടെയും ദൈവം.
ഗലാത്തിയാ ലേഖനത്തിൽ അവൻ നമ്മുടെ സ്വാതന്ത്ര്യം, നമ്മെ വിമോചിപ്പിക്കുന്നവൻ.
എഫോസോസിൽ ഈശോ സഭയുടെ ശിരസ്സ്.

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

ഫിലിപ്പി ലേഖനത്തിൽ ഈശോ നമ്മുടെ സന്തോഷം.
കൊളോസ്സോസിൽ അവൻ നമ്മുടെ പൂർണ്ണത.
ഒന്നും രണ്ടും തെസലോനിക്കായിൽ അവൻ  നമ്മുടെ പ്രത്യാശ
ഒന്നാം തീമോത്തേയോസിൽ അവൻ നമ്മുടെ വിശ്വാസം.
രണ്ടാം തീമോത്തേയോസിൽ ഈശോ നമ്മുടെ സ്ഥിരത

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

തീത്തോസിൽ ഈശോ സത്യം.
ഫിലേമോനിൽ അവൻ നമ്മുടെ ഉപകാരി.
ഹെബ്രായ ലേഖനത്തിൽ ഈശോ നമ്മുടെ പൂർണ്ണത.
യാക്കോബിൽ അവൻ നമ്മുടെ വിശ്വാസത്തിനു പിന്നിലെ ശക്തി.
ഒന്നാം പത്രോസിൽ അവൻ നമ്മുടെ ഉദാഹരണം.
രണ്ടാം പത്രോസിൽ ഈശോ നമ്മുടെ പരിശുദ്ധി.

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

ഒന്നാം യോഹന്നാനിൽ ഈശോ നമ്മുടെ ജീവൻ.
രണ്ടാം യോഹന്നാനിൽ  അവൻ നമ്മുടെ മാതൃക.
മൂന്നാം യോഹന്നാനിൽ അവൻ നമ്മുടെ പ്രചോദനം.
യൂദാസിൽ ഈശോ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം.

വെളിപാടിൽ അവൻ നമ്മുടെ വരാനിരിക്കുന്ന രാജാവ്.

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

ഈശോ ആദിയും അന്തവും,
ആരംഭവും അവസാനവും.
അവൻ സൃഷ്ടിയുടെ സംരക്ഷകനും എല്ലാത്തിന്റെയും സൃഷ്ടാവും.
അവൻ പ്രപഞ്ചത്തിന്റെ ശില്പിയും സമയത്തിന്റെ നിയന്താവും.
അവൻ എന്നും ഉണ്ടായിരുന്നവൻ
എന്നും ഉള്ളവൻ
എന്നും ഉണ്ടാകേണ്ടവൻ.
ചലനമില്ലാത്ത, മാറ്റമില്ലാത്ത, തോൽവിയില്ലാത്തവൻ.
അവൻ ക്ഷതമേറ്റവനായിരുന്നെങ്കിലും സൗഖ്യം കൊണ്ടുവന്നു.
അവന്റെ ചങ്കുതുറന്നെങ്കിലും വേദനയിൽ ആശ്വാസമേകി.
അവൻ പീഡിപ്പിക്കപ്പെട്ടെങ്കിലും സ്വാതന്ത്യം കൊണ്ടുവന്നു.
അവൻ മരിച്ചെങ്കിലും ജീവൻ കൊണ്ടു വന്നു.
അവൻ ഉത്ഥാനം ചെയ്തു ശക്തി കൊണ്ടുവന്നു.

അവൻ ഭരിക്കുന്നു,സമാധാനം നൽകുന്നു.
ലോകത്തിനു അവനെ മനസ്സിലാക്കാൻ കഴിയില്ല.
സൈന്യ നിരകൾക്ക് അവനെ തോൽപിക്കാനാവില്ല.
സ്കൂളുകൾക്ക് അവനെ വിശദീകരിക്കാനാവില്ല.
നേതാക്കൾക്ക് അവനെ അവഗണിക്കാനാവില്ല.
ഹോറോദോസിനു അവനെ വധിക്കാൻ കഴിഞ്ഞില്ല.
ഫരിസേയർക്കു അവനെ സംഭ്രമിപ്പിക്കാൻ കഴിഞ്ഞില്ല.
ജനങ്ങൾക്കു അവനെ പിടിക്കാൻ കഴിഞ്ഞില്ല.
നീറോയ്ക്കു അവനെ തകർക്കാൻ കഴിഞ്ഞില്ല.
ഹിറ്റ്ലറിനു അവനെ നിശബ്ദനാക്കാൻ കഴിഞ്ഞില്ല.
ന്യൂ എയ്ജിനു അവനെ പകരം വയ്ക്കാൻ കഴിയില്ല.
അവൻ ജീവനാണ്, സ്നേഹമാണ്, ദീർഘായുസ്സാണ്, കർത്താവാണ്.
അവൻ നന്മയാണ്, കാരുണ്യമാണ്, സൗമ്യനാണ് ദൈവമാണ്

അവൻ പരിശുദ്ധനും നീതിമാനും ശക്തനും  അധികാരമുള്ളവനും പരിപൂർണ്ണനുമാണ്.
അവന്റെ വഴികൾ നമ്മുടെ കടമ, അവന്റെ വാക്കുകൾ അനശ്വരം.
അവന്റെ നിയമങ്ങൾ മാറ്റമില്ലാത്തത്, അവന്റെ മനസ്സ്  എന്നോടൊപ്പവും.
അവൻ എന്റെ വിമോചകൻ, അവൻ എന്റെ രക്ഷകൻ, അവൻ എന്റെ ദൈവം, അവൻ എന്റെ പുരോഹിതൻ, അവൻ എന്റെ സന്തോഷം, അവൻ എന്റെ ആശ്വാസം, അവൻ എന്റെ കർത്താവ്, അവൻ എന്റെ ജീവിതത്തെ നയിക്കുന്നു.

വരിക അവന്റെ മുമ്പിൽ മുട്ടുമടക്കുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.