ഈശോ എനിക്കു വേണ്ടി എത്ര തുള്ളി ചോര ചിന്തി?

നമ്മുടെ രക്ഷകനായ യേശു ക്രിസ്തു നമുക്കു വേണ്ടി പീഡസഹിച്ചു മരിച്ചു. ആ സഹനത്തിന്റെ ആഴം നമ്മളറിഞ്ഞാലേ അതിന്റെ വില നമുക്കു മനസ്സിലാവുകയുള്ളു

വിശുദ്ധമായ ഒരു പാരമ്പര്യമുസരിച്ചു ജറുസലേമിലുള്ള നമ്മുടെ കർത്താവായ ഈശോമിശിഹായുടെ തിരുക്കല്ലറയുടെ ദൈവാലയത്തിൽ ഒരു വെള്ളി പേടകത്തിൽ ഈശോയുടെ പീഡാസഹനത്തിന്റെ വിവരണങ്ങൾ ഒരു കത്തിൽ സൂക്ഷിച്ചട്ടുണ്ട്. ഈ കത്തിൽ ഹംഗറിയിലെ വി. എലിസബത്തിനും വി. മറ്റിൽഡായ്ക്കും വിശുദ്ധ ബ്രിജിറ്റിനും സ്വകാര്യ വെളിപാടിലൂടെ ഈശോ തന്റെ പീഡാനുഭവത്തെപ്പറ്റി പറഞ്ഞ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് പാരമ്പര്യം.

ഈ കത്തിനെ അടിസ്ഥനമാക്കി ഈശോ അനുഭവിച്ച സഹനങ്ങൾ….

ഈശോയെ പീഡിപ്പിച്ച പടിയാളികൾ 150
ബന്ധനസ്ഥനായപ്പോൾ പീഡിപ്പിച്ചവർ 23
മരണശിക്ഷ നടത്താൻ വന്നവർ 83
ശിരസ്സിൽ ലഭിച്ച അടികൾ 150
വയറിൽ കിട്ടിയ അടികൾ 108
തോളിൽ ലഭിച്ച തൊഴികൾ 80
കെട്ടിയിട്ടപ്പോൾ തലമുടി പിടിച്ചു വലിച്ചതു 24 തവണ
മുഖത്തു തുപ്പിയത് 180 പ്രാവശ്യം
ശരീരത്തിൽ ലഭിച്ച അടികൾ 6666

12 മണി ആയപ്പോൾ മുൾമുടി അണിഞ്ഞ എന്റെ ശിരസ്സിൽ പിടിച്ചു പൊക്കിയെടുക്കുകയും 23 തവണ താടി മീശ വലിച്ചു പറിക്കുകയും ചെയ്തു. അപ്പോൾ എന്റെ ശിരസ്സിൽ 20 മുറിവുകൾ ഉണ്ടായി, മുൾമുടി അണിഞ്ഞപ്പോൾ ലഭിച്ചവ 110, നെറ്റിയിൽ ഉണ്ടായ മാരക മുറിവ് 3 എണ്ണം. ചമ്മട്ടികൊണ്ടടിപ്പിച്ച ശേഷം വസ്ത്രം ധരിപ്പിക്കുമ്പോൾ ശരീരത്തിൽ 1000 മുറിവുകൾ.

കാൽവരിയിലേക്കു എന്നെ കൊണ്ടുപോയ പടയാളികൾ 608
എന്നെ നിരീക്ഷിച്ച പടയാളികൾ 3
എന്നെ നിന്ദിച്ച പടയാളികൾ 1008
എനിക്കു നഷ്ടപ്പെട്ട രക്തതുള്ളികൾ 28,430.

കുരിശിനാലേ ലോകമൊന്നായി വീണ്ടെടുത്തുവനേ
താണു ഞങ്ങൾ വണങ്ങുന്നു ദിവ്യ പാദങ്ങൾ

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.