ഭ്രൂണഹത്യ വിശുദ്ധ കുർബാനയുടെ എതിരാളി

“ഭ്രൂണഹത്യ, വിശുദ്ധ കുർബാനയ്ക്ക് എതിരായ അന്തിക്രിസ്തുവിന്റെ പൈശാചികമായ  ആഭാസമാണ്.  അതുകൊണ്ടാണ് ഇവർ  വിശുദ്ധ കുർബാനയിലേ അതേ വാക്കുകൾ “ഇത് എന്റെ ശരീരമാണ്” ദൈവദൂഷണമായി എതിർ അർത്ഥത്തോടെ ഉപയോഗിക്കുന്നത് “.ഡോ: പീറ്റർ ക്രീഫ്റ്റ്

ലക്ഷകണക്കിന് ഭ്രൂണഹത്യകൾ ദിനം പ്രതി നടക്കുന്നു. രാഷ്ട്രീയക്കാരും സെലിബ്രേറ്റികളും ഇതിനായി ഓശാന പാടുന്നു. പരിഷ്കൃത സമൂഹം “ഇത് നിങ്ങളുടെ ശരീരമാണ് ” നിങ്ങളുടെ കാര്യത്തിൽ, സ്വാതന്ത്ര്യത്തിൽ എന്തിന് ഞങ്ങൾ ഇടപെടണം എന്ന മനോഭാവത്തിൽ പെരുമാറ്റശൈലി മാറ്റിയിരിക്കുന്നു.

ഭ്രൂണഹത്യയെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരോ, സെലിബ്രേറ്റികളോ, അവരുടെ അനുയായികളോ ശരീരത്തിന്റെ മഹത്വത്തെപ്പറ്റി ഒരു നിമിഷം ചിന്തിച്ചട്ടുണ്ടോ?

വിശുദ്ധ ഗ്രന്ഥം പറയുന്നു “നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല നിങ്ങൾ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ് അതിനാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ.” (1കോറി: 6 :19-20 ).

നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല: ദൈവവചനം പറയുന്നതിനേക്കാൾ എത്രയോ വ്യത്യസ്തമായും, വിപരീതവുമായാണ്  ലോകം ചിന്തിക്കുന്നതും പറയുന്നതും.

“ഞങ്ങൾ പ്രഖ്യാപിക്കുന്നു. ഒരു സ്ത്രീക്ക് തികച്ചും  ആവശ്യമില്ലാത്ത ഒരു കുട്ടിക്ക് വേണ്ടി ഒമ്പതു മാസം ശാരീരികവും വൈകാരികവുമായ ബുദ്ധിമുട്ട് അനുഭവിക്കുക തികച്ചും അനീതിയാണ്”

യേശുവിനു വേണമെങ്കിൽ പിതാവിനോട് ഇപ്രകാരം പറയുമായിരുന്നില്ലേ ” പിതാവേ, നിന്റെ ജനത്തെ രക്ഷിക്കാൻ  എന്തിനാണ് ചമ്മട്ടി കൊണ്ട് ഞാൻ അടി വാങ്ങുകയും, ക്രൂരമായ ശാരീരിക മർദ്ദനങ്ങൾക്ക് വിധേയനാവുകയും ചെയ്യുന്നത്?  ഞാൻ സ്വഭാവികമായി മരിച്ച്, മൂന്നാം ദിവസം ഉത്ഥാനം ചെയ്താൽ പോരേ?”

പക്ഷേ യേശു അവന്റെ ശരീരം മുഴുവൻ നമുക്കു ദാനമായി നൽകി.

ഇന്ന്, ഒരമ്മയ്ക്ക് അവളുടെ കുട്ടി ജീവിക്കണോ മരിക്കണോ എന്നു തീരുമാനിക്കാമെങ്കിൽ ക്രിസ്തുവിനു വേണമെങ്കിൽ നമ്മൾ ജീവിക്കണോ മരിക്കണമോ എന്നും തീരുമാനിക്കാമായിരുന്നു. പക്ഷേ ക്രിസ്തു ജീവൻ തിരഞ്ഞെടുത്തു. മരണത്തിലൂടെയുള്ള ജീവൻ അവൻ തിരഞ്ഞെടുത്തു.

അവന്റെ  ശരീരവും രക്തവും വഴി നാം ജീവിക്കാൻ,  രക്ഷനേടാൻ,  ക്രിസ്തു സ്വയം ആത്മദാനം നടത്തി. അവന്റെ ശരീരം ഇന്നും വിശുദ്ധ കുർബാനയിലൂടെ നമുക്ക് നൽകുന്നു. നമ്മുടെ ജീവന്റെ സമൃദ്ധിയാണ് അവന്റെ ലക്ഷ്യം.  നമ്മൾ നമ്മുടെ സ്വന്തമല്ല. വലിയ വില കൊടുത്താന്ന് ദൈവം നമ്മളെ വാങ്ങിയത്. ക്രിസ്തുവിന്റെ അത്യന്തിമായ ബലിയിലൂടെ,നമുക്ക് ജീവൻ ഉണ്ടാകട്ടെ, അത് സമൃദ്ധമായി ഉണ്ടാകട്ടെ.

അതിനാൽ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.