നവംബര്‍ 10: ലൂക്കാ 17:20-25 സ്വര്‍ഗ്ഗരാജ്യം

നമ്മുടെ മനസ്സുകള്‍ വളരെ അകലേക്ക് പോകുകയും ആഗ്രഹങ്ങള്‍ കടിഞ്ഞാണില്ലാതെ കുതിരയെപ്പോലെ പായുകയും ചെയ്യുമ്പോള്‍, അടുത്തുള്ള സൗഭാഗ്യത്തെ ആസ്വദിക്കാനാകുന്നില്ല. ”ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട്” (21), എന്ന് ഈശോ പറയുമ്പോള്‍ എല്ലാവരിലും ദൈവരാജ്യ സാധ്യത സൃഷ്ടിച്ചിട്ടുണ്ടെന്നര്‍ത്ഥം. ‘അങ്ങയുടെ രാജ്യം വരേണമേ’ എന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച ക്രിസ്തു, അയല്‍ക്കാരനെ സ്‌നേഹിക്കുന്നതിലൂടെ അത് കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പു തരുന്നു. നമ്മില്‍ നിക്ഷേപിച്ച സ്‌നേഹം പാഴാക്കിക്കളയരുതെന്ന ഓര്‍മ്മപ്പെടുത്തലാണ് നമ്മുടെ ഇടയില്‍ സ്വര്‍ഗ്ഗരാജ്യം ഉണ്ടെന്ന് പറയുന്നതിലൂടെ നിര്‍വ്വഹിക്കുന്നത്.

സ്‌നേഹം കൊണ്ടേ സ്വര്‍ഗ്ഗം പണിയാനാകൂ. അന്യോന്യം സ്‌നഹിച്ച് നോക്കുക, ദൈവരാജ്യം സമീപത്തുതന്നെ ഉണ്ടായിരിക്കുമെന്നറിയാന്‍ അധികനേരമൊന്നും വേണ്ടിവരില്ല അപ്പോള്‍.

ഫാ. ജോയി. ജെ. കപ്പൂച്ചിന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.