സീറോ മലങ്കര. ഏപ്രില്‍ 01- ലൂക്കാ 6: 1-11 സൗഖ്യം മനസ്സിനും ശരീരത്തിനും

എന്താണ് സാബത്ത്?- കര്‍ത്താവിന്റെ ദിവസമാണത്. അന്ന് എല്ലാവരും വിശ്രമിക്കുകയും ദൈവത്തെ ഓര്‍ക്കുകയും വേണം; അടിമകള്‍ക്ക് ആശ്വാസം ലഭിക്കണം.  പക്ഷേ, അതിനെ മനുഷ്യന്‍ വ്യാഖ്യനിച്ച് അപൂര്‍ണ്ണവും പരിഹാസ്യവുമാക്കി തീര്‍ത്തിരിക്കുന്നു.  ഇതിനെയാണ് ഈശോ ചോദ്യം ചെയ്യുന്നത്. എന്റെ വാക്കുകളും പ്രവൃത്തിയും ദൈവത്തെയും അവന്റെ നിയമത്തെയും വികലമാക്കാറുണ്ടോ? കൈ ശോഷിച്ചവനെ കര്‍ത്താവ് സുഖപ്പെടുത്തിയെന്നു വായിക്കുമ്പോള്‍ ആ കൈയ്യോടൊപ്പം സുഖപ്പെട്ട അയാളിലെ മറ്റു മേഖലകളെ കൂടി തിരിച്ചറിയാന്‍ സാധിക്കണം. ഒപ്പം സൗഖ്യമാക്കപ്പെടാതെ പോയ ഫരിസേയരുടേയും നിയമജ്ഞരുടെയും രോഗാതുരമായ മനസ്സിന്റെ വൈകൃത്യങ്ങളെയും.  എഴുന്നേറ്റു നടുവിലേയ്ക്ക് നീക്കി നിറുത്തപ്പെട്ട ആ പാവപ്പെട്ടവനും, വെറുപ്പിന്റെ രോഷപ്രകടനങ്ങളിലേയ്ക്ക് ‘ശോഷിക്കപ്പെട്ട്’ പിന്നിലേയ്ക്ക് സ്വയം പതുങ്ങിയ ഫരിസേയ പ്രമുഖരും നല്ലൊരു ധ്യാന വിഷയം തന്നെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.