ഡിസംബര്‍- 24. യോഹ 1: 14-18 കൃപയും സ്നേഹവും  

യേശുക്രിസ്തുവിന്റെ മഹത്വം വഴി നമ്മള്‍ കൃപയ്ക്കുമേല്‍ കൃപ കണ്ടെത്തിയിരിക്കുന്നു. അവന്‍ വന്നത് നമ്മെ കൃപയുടെയും സത്യത്തിന്റെയും വഴിയെ നടത്താനാണ്. ദൈവത്തോട് കൂടെ ആയിരുന്ന വചനം ഭൂമിയില്‍ മാംസം ധരിച്ചത് മനുഷ്യവംശത്തിന്റെ രക്ഷക്ക് വേണ്ടിയായിരുന്നു. ആ രക്ഷ അവന്റെ മരണം വഴിയാണ് നമ്മുക്ക് കിട്ടിയത്. അവന്റെ മരണം  എനിക്കുവേണ്ടിയായിരുന്നു എന്ന് തിരിച്ചറിഞ്ഞു അവന്റെ വഴിയെ നടക്കുമ്പോഴാണ് എന്റെ ജീവിതത്തില്‍ ദൈവത്തിന്റെ കൃപയും സത്യവും നിറയുക. ഇന്നും അവനോടു ചേര്‍ന്ന് നില്‍ക്കുന്നവരുടെ ജീവിതത്തില്‍ കൃപയുടെയും സത്യത്തിന്റെയും മഴപെയ്ത് കാണാന്‍ കഴിയും. മോശ നിയമം നല്കി, ക്രിസ്തു കൃപയും സത്യവും. നിയമം വഴി മാത്രം ഒരുവന് ദൈവപുത്രനാകാന്‍ കഴിയില്ല. അതിന്, അവന് ദൈവകൃപയും സത്യവും വേണം. നിയമത്തെ അതില൦ഘിക്കുന്ന സ്നേഹവും കൃപയും സത്യവും നേടണമെങ്കില്‍ ശൂന്യനാക്കപ്പെട്ടവന്റെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.