ഡിസംബര്‍ 3. മത്താ 16, 15-20 സുവിശേഷപ്രഘോഷണം

ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള കരുത്താണ് വിശ്വാസം. ക്രിസ്തുവിനെ അനുഭവിക്കുന്നവര്‍ അവനെ അനുഗമിക്കണം. ഈശോയെ അനുകരിക്കുമ്പോള്‍ ജീവിതത്തിന് ഒരു പുതിയ മുഖഛായ കൈവരുന്നു, അതായത്, കര്‍മ്മങ്ങള്‍ക്കും വാക്കുകള്‍ക്കും കരുണയുടെ സ്വഭാവമുണ്ടാകുന്നു. അതാണ് സുവിശേഷ പ്രഘോഷണം- നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍- എന്ന് ഈശോ പറയുന്നതിന്റെ അര്‍ത്ഥം അവനില്‍ നിന്ന് അനുഭവിച്ചത് കൊടുക്കുക എന്നാണ്. നമ്മളാല്‍ കൊടുത്താലും നമ്മെ കൊടുക്കാതിരിക്കുക, നാം സ്വീകരിച്ച ദൈവത്തെ കൊടുക്കണം. നമ്മളൊക്കെ അപൂര്‍ണ്ണരാണല്ലോ, ആ അപൂര്‍ണ്ണതയല്ല കൊടുക്കപ്പെടേണ്ടത്. പൂര്‍ണ്ണത കിട്ടിയിട്ട് അപൂര്‍ണ്ണതയെ കൊടുക്കുന്ന വിശ്വാസയോഗ്യമല്ലാത്ത കാര്യമാണ്. കൊടുക്കുന്നത് സുവിശേഷമാകണമെങ്കില്‍ ദൈവം തന്നതുതന്നെയാണ് കൊടുക്കേണ്ടത്. നല്ല അനുഭവങ്ങളുടെ പങ്കുവയ്പ്പുകാരായിരിക്കണം നമ്മള്‍. അതാണ് സുവിശേഷ പ്രഘോഷണം.

ഫാ. ജോയി ജെ. കപ്പൂച്ചിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.