ഡിസംബര്‍ – 5 യോഹ 10: 1-6 നല്ല ഇടയന്‍ 

ഇടയന്‍ ആടുകളെ പേരു ചൊല്ലി വിളിക്കുന്നു അവ അവന്റെ സ്വരം ശ്രവിച്ച് അവനെ അനുഗമിക്കുന്നു. ജീവിതയാത്രയില്‍ നമ്മള്‍ ഇടയനും ആടും ആകേണ്ടവരാണ്. ശരിയായ സ്വരം ഇടയന്റെതാണ്. ആ സ്വരം ശ്രവിക്കുന്ന ആടുകളാണ് ആപത്തില്‍ വീഴാതെ സുരക്ഷിതമായി മുന്നോട്ടു പോവുക. ദൈവത്തിന്റെ സ്വരം ഇടയസ്വരമാണ് നമ്മള്‍ ആ സ്വരം ശ്രവിച്ചാല്‍ വിജയത്തിലെത്തും, ഒരിക്കലും പരാജയപ്പെടുകയില്ല. വഴി തെറ്റാതെയും അപകടത്തില്‍ പെടാതെയും ജീവിതത്തെ മുന്നോട്ട് നയിക്കണമെങ്കില്‍ ദൈവത്തിന്റെ സ്വരത്തിന് നമ്മള്‍ ചെവി കൊടുക്കണം. അവന്‍ നമ്മുടെ മുമ്പേ നടന്ന് നമ്മെ വഴി നടത്തും. ദൈവീകമല്ലാത്ത സ്വരങ്ങളെ തിരിച്ചറിഞ്ഞ് മാറി നടക്കണമെങ്കില്‍ ഇടയന്റെ കൂട്ടില്‍ അഭയം തേടണം. അവിടെ അവന്റെ ജീവിതം കൊണ്ട് അവന്‍ നമുക്ക് സംരക്ഷണമേകും. ദൈവം നമുക്ക് സംരക്ഷിക്കാന്‍ എല്‍പ്പിച്ചുതന്നിരിക്കുന്ന അനേകം ജീവിതങ്ങളുണ്ട്. അവരെ പേരു ചൊല്ലി വിളിച്ച് ശരിയായ മാര്‍ഗ്ഗത്തില്‍ നയിക്കാന്‍ എനിക്കു കഴിയുന്നുണ്ടോ? ആടുകള്‍ക്കു വേണ്ടി ജീവിക്കാതെ ആടുകളെ കൊണ്ട് ജീവിക്കുന്നവനാണോ ഞാന്‍? നല്ലയിടയനും നല്ല ആടുകളുമാകാന്‍ ഇനിയും ഞാന്‍ എത്രദൂരം സഞ്ചരിക്കണം?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.