സീറോ മലങ്കര. മെയ്‌ 28. യോഹ. 16: 5-11 വേര്‍പാടില്‍ ഒളിഞ്ഞിരിക്കുന്ന നന്മ കണ്ടെത്തുക

യേശു പോകുന്നതു കൊണ്ടാണ് സത്യാത്മാവ് വരുന്നത് . യേശു പറയുന്നത് അവന്‍ പോകുന്നില്ലെങ്കില്‍ സത്യാത്മാവ് വരുകയില്ലെന്നാണ്. അതായത് യേശുവിന്റെ വേര്‍പാടില്‍ ഒരു നന്മ ഒളിഞ്ഞിരിക്കുന്നുവെന്നര്‍ത്ഥം. എങ്കില്‍ എല്ലാ വേര്‍പാടിലും നന്മയും രക്ഷയും ഒളിഞ്ഞിരിപ്പുണ്ട്. നിന്റെ വേര്‍പാടുകളെയും അതുളവാക്കുന്ന നൊമ്പരങ്ങളെയും നീ നിഷേധിക്കരുത്. മറിച്ച് അതിന്റെ പിറകില്‍ മറഞ്ഞിരിക്കുന്ന ദൈവികനന്മ കാണാന്‍ ശ്രമിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.