നവംബര്‍ 12: ലൂക്കാ 18:1-8 വിശ്വാസം 

രണ്ടുകാര്യങ്ങള്‍ ശ്രദ്ധേയം; 1. നിരന്തരം ദൈവകവാടത്തില്‍ മുട്ടുന്ന പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടാകും; 2. ദൈവഭയമില്ലാത്തവനും മനുഷ്യരെ ബഹുമാനിക്കാത്തവന്‍ പോലും അനുസ്യൂതമായ അപേക്ഷയ്ക്ക് പ്രത്യുത്തരം നല്‍കുന്നു. തുറന്ന് വയ്ക്കുന്ന ഹൃദയത്തില്‍ നിറച്ച് തരുന്നവനാണ് ദൈവം. തുണ തേടുന്ന മനുഷ്യനെ ദൈവം വിസ്മരിക്കില്ല. ദൈവ-മനുഷ്യബന്ധത്തിന്റെ നിലനില്‍പ്പ് ദൈവത്തെ ആശ്രയിക്കുന്നതില്‍ നിന്നും രൂപമെടുക്കുന്നതാണ്. ദൈവം വിശ്വസ്തനാണെന്നറിയുന്നതു കൊണ്ടാണ്, ആരോടും വെളിപ്പെടുത്താനാകാത്ത സ്വകാര്യതകള്‍ പോലും ദൈവത്തോട് പങ്കുവയ്ക്കുന്നത്.

നിന്റെ പ്രാര്‍ത്ഥനയില്‍ ദൈവം പ്രസാദിച്ചിട്ടും, ദൈവഭയമില്ലാത്തവനും മനുഷ്യരെ മാനിക്കാത്തവനുമായ ന്യായാധിപന്റെ മനസ്സലിഞ്ഞിട്ടും നിന്നോടാവശ്യപ്പെടുന്നവര്‍ക്ക് നീ കൊടുക്കുന്നില്ലെങ്കില്‍, നിന്റെ ഹൃദയം എത്രയോ കഠിനം. അപ്പോള്‍, ഈശോ നിന്നോടായിരിക്കും ചോദിക്കുന്നത്; ”മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?” (8)

ഫാ. ജോയി. ജെ. കപ്പൂച്ചിന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.