എറണാകുളം-അങ്കമാലി അതിരൂപത

സീറോ മലബാര്‍ ചരിത്രത്തില്‍ ഏറ്റവും പ്രധാന്യം  അര്‍ഹിക്കുന്ന രൂപതയാണ് ഏറണാകുളം-അങ്കമാലി അതിരൂപത. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയായ  സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ആസ്ഥാന രൂപത എറണാകുളം-അങ്കമാലി അതിരൂപതയാണ്. ലിയോ 13-ാമന്‍  മാര്‍പ്പാപ്പ  1896-ല്‍ പുറപ്പെടുവിച്ച  ‘ക്വയെ റേയി സാക്രേ’ എന്ന തിരുവെഴുത്ത് വഴിയാണ് എറണാകുളം വികാരിയത്ത് സ്ഥാപിതമായത്. മാര്‍ ളൂയിസ് പഴയപറമ്പിലിനെ ഈ വികാരിയത്തിന്റെ ആദ്യ അപ്പസ്‌തോലിക  വികാരിയായി മാര്‍പ്പാപ്പ  നിയമിച്ചു (1896 നവം. 5-ന്). മാര്‍ പഴയപറമ്പിലിനുശേഷം രൂപതയെ നയിച്ചത് മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാനായിരുന്നു.

പയസ് പതിനൊനന്നാമന്‍ മാര്‍പ്പാപ്പായുടെ ‘റൊമാനി  പൊന്തിഫിച്ച’ എന്ന തിരുവെഴുത്ത്  വഴി 1923 ഡിസംബര്‍ 21 ന്  സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായപ്പോള്‍ എറണാകുളം രൂപതയെ  അതിരൂപതയാക്കി ഉയര്‍ത്തുകയും സീറോ  മലബാര്‍ സഭയുടെ  ആസ്ഥാന രൂപതയായി മാറ്റുകയും  ചെയ്തു. 1956 ജൂലൈ 20 ന് മാര്‍ ജോസഫ് പാറേക്കാട്ടില്‍ അതിരൂപതാധ്യക്ഷനായി. 1969 മാര്‍ച്ച് 28 ന് മാര്‍ പാറേക്കാട്ടില്‍ കര്‍ദ്ദിനാള്‍ ആക്കപ്പെട്ടു.

മാര്‍ പാറേക്കാട്ടിലിനു ശേഷം അതിരൂപതയെ നയിച്ചത് മാര്‍ ആന്റണി പടിയറ പിതാവും (1985-1996), മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവും (1999-2011) ആയിരുന്നു. 2011 മുതല്‍ അതിരൂപതയെ നയിക്കുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമാണ്. 1500 ചതുരശ്ര കി.മി. വ്യാപിച്ചു കിടക്കുന്ന ഈ അതിരൂപതയില്‍ 483343 വിശ്വാസികളും 434 വൈദികരും, 4570 സന്യസ്തരും ഉണ്ട്.

Major Archbishop’s House
Church Street, Marine Drive,
Ernakulam, Kerala 682031

Phone: +971 50 831 3035

Website: http://www.ernakulamarchdiocese.org/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.