ഒക്ടോ. 19: ലൂക്കാ 16:11-18 ആരാണ് നിന്റെ യജമാനന്‍

ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല (16:13). ആരാണ് നിന്റെ യജമാനന്‍ എന്നാണ് ചോദ്യം. രണ്ടു സാധ്യതകളേ ഉള്ളൂ. ഒന്നുകില്‍ നീ ധനത്തിന്റെ സേവകന്‍ അല്ലെങ്കില്‍ ദൈവത്തിന്റെ. ഒന്നുകില്‍ നീ ധനത്തെ സ്‌നേഹിക്കുന്നു അല്ലെങ്കില്‍ ദൈവത്തെ സ്‌നേഹിക്കുന്നു. നീ സ്‌നേഹിക്കുന്നത് ധനത്തെയാണോ? നിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും നയിക്കുന്നത് പണമാണോ? എങ്കില്‍ ഉറപ്പ്, നീ ദൈവത്തില്‍ നിന്നും അകലെയാണ്. എനിക്ക് ദൈവത്തിനടുത്ത് എത്തണമെങ്കില്‍ ആദ്യം ഞാന്‍ ദൈവത്തെ  സ്വന്തമാക്കണം. പുണ്യങ്ങള്‍ക്കൊണ്ടുള്ള സമ്പത്താണ് ദൈവത്തില്‍ എത്താനുള്ള കുറുക്കുവഴി. ആദ്യം ദൈവത്തെ സ്വന്തമാക്കിയാല്‍, പിന്നെ നീ ആഗ്രഹിക്കുന്നതും അതിലും കൂടുതല്‍ അവിടുന്ന് നിനക്ക് നല്‍കും.

19 ബുധന്‍
1 തെസ 1:2-5
ലൂക്കോ 16:11-18 യജമാനന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.