ലത്തീൻ: ഏപ്രിൽ 22 തിങ്കൾ, യോഹ. 10: 1-10 നല്ല ഇടയനായ ക്രിസ്തു 

കുഞ്ഞുനാൾ മുതലേ നാം കേട്ടിട്ടുള്ള ഉപമയും കണ്ടിട്ടുള്ള ചിത്രവുമാണ് നല്ല ഇടയനായ ക്രിസ്തുവിന്റേത്. ക്രിസ്തു തന്നെത്തന്നെ നല്ല ഇടയനായി അവതരിപ്പിക്കുന്നു. ആടുകൾ അവന്റെ സ്വരം ശ്രവിക്കുന്നുവെന്നും അവനിലൂടെയല്ലാതെ ആരും അകത്തു പ്രവേശിക്കുകയില്ലെന്നുമുള്ള ക്രിസ്തുവചനം നല്ല ഇടയന്റെ സ്വഭാവസവിശേഷതയെ വിവരിക്കുന്നതാണ്.

ഇന്നും ക്രിസ്തുവിനെ അനുഗമിക്കുന്നവർ ഏറെയാണ്. എങ്കിലും ക്രിസ്തുവചനങ്ങള ശ്രവിക്കാനും അവന്റെ പാതകളെ പുൽകാനുമുള്ള തീക്ഷണത ഇന്ന് കുറഞ്ഞുവരികയാണ്. ഒരു ക്രൈസ്തവനെന്ന നിലയിൽ സഭയുടെ കാവലാളാകാൻ, സഭാപ്രമാണങ്ങളെ പാലിക്കാൻ നമുക്കാവണം. നമ്മിലൂടെ മറ്റുള്ളവർ ക്രിസ്തുവിനെ അറിയാനും അനുഭവിക്കാനും ഇടയാകട്ടെ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.