ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : ക്രിസ്തുമസ്സ്

ഇരുപത്തഞ്ചാം ദിവസം :  ക്രിസ്തുമസ്സ്

ദൈവത്തിന്റെ വാഗ്ദാനത്തിന്മേൽ ലോകത്തിന്റെ കാത്തിരിപ്പിനുള്ള ഉത്തരമാണ് ക്രിസ്തുമസ്സ് .
ക്രിസ്തുമസ്സിനായി ഇനി നീ കാത്തിരിക്കേണ്ട കാരണം ഇനി മുതൽ
നീ ആണ് മാലാഖ മംഗളവർത്തകൾ പറയുന്ന മാലാഖ
നീ ആണ് നക്ഷത്രം ക്രിസ്തുവിലേക്കു വഴികാട്ടുന്ന നക്ഷത്രം
നീ ആണ് പുൽക്കൂട് ക്രിസ്തുവിനിടം കൊടുക്കുന്ന പുൽക്കൂട്

അതിലുമുപരി ഇനി നീ ആണ് ഇനി മുതൽ ക്രിസ്തുവായ് പിറക്കേണ്ടത്

ദൈവമേ എനിക്കുവേണ്ടി നീ എന്നെപ്പോലെയായ് … നിനക്കുവേണ്ടിയും നിന്റെ ഇഷ്ടങ്ങൾക്കു വേണ്ടിയും നീ ആഗ്രഹിക്കുന്നതാകാൻ എന്നെ അനുഗ്രഹിക്കണേ

ക്രിസ്തുമസ്സും പുതുവത്സരവും ദൈവാനുഗ്രഹം നിറഞ്ഞതാകട്ടെ എന്ന പ്രാർത്ഥന

ക്രിസ്തുമസ്സ് പുതുവത്സരാശംസകൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.