ലാറ്റിന്‍ മാര്‍ച്ച് 9 മത്തായി 7:7-12. ദൈവത്തിന്റെ കരമാകുക

ചോദിച്ചാല്‍ എന്തും നല്‍കുന്ന സ്വര്‍ഗ്ഗപിതാവിനെയാണ് ഈശോ പരിചയപ്പെടുത്തുന്നത്. നാം ചോദിക്കുന്നത് പലപ്പോഴും ദൈവം നല്‍കുന്നത് നമ്മുടെ സഹോദരങ്ങളിലൂടെ ആകാം എന്ന തിരിച്ചറിവും ഈശോ നമുക്കു നല്‍കുന്നു. മറ്റുള്ളവര്‍ എനിക്ക് ചെയ്തു തരണമെന്ന് ആഗ്രഹിക്കുന്ന നന്മകളൊക്കെയും, ഞാനും അവര്‍ക്കായി ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തോട് ഞാന്‍ ചോദിക്കുന്ന ആവശ്യങ്ങളൊക്കെയും അവിടുന്ന് സാധിച്ചു തരും. സഹോദരങ്ങള്‍ക്ക് ദൈവത്തിന്റെ കരമാകാന്‍ നിനക്കു കഴിഞ്ഞാല്‍ നീ ചോദിക്കുന്നതെന്തും ദൈവം സാധിച്ചു തരും.
ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.