ലത്തീന്‍. സെപ്തംബര്‍ 25; ലൂക്കാ 8: 16-21 ദൈവവചനം അനുസരിച്ച് പ്രവര്‍ത്തിക്കുക

ഒരു വിളക്ക് കൊളുത്തപ്പെടുന്നത് അന്ധകാരത്തെ അകറ്റാന്‍ വേണ്ടിയാണ്. ഉചിതമായ സ്ഥാനത്ത് അത് പ്രതിഷ്ഠിക്കപ്പെടുമ്പോഴെല്ലാം അത് അന്ധകാരത്തെ അകറ്റി പ്രകാശം പരത്തും. നിന്റെ ഉള്ളില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന അനന്തനന്മകളുടെ നിക്ഷേപത്തെ, വെളിച്ചത്തെ നിനക്ക് വേണ്ടി മാത്രം മൂടി വയ്ക്കരുത്. കാരണം ദൈവം ആര്‍ക്കും ഒന്നും സ്വന്തമായി നല്‍കാറില്ല. മറ്റുള്ളവര്‍ക്ക് പങ്ക് വച്ചു കൊടുക്കാനായി അനുയോജ്യരായ ചിലരെ ദൈവം ഏല്‍പ്പിക്കുന്നു എന്നു മാത്രം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.