അഞ്ചു പഴങ്ങളും അവയുടെ ക്രൈസ്തവ പ്രതീകാത്മകതയും

ആപ്പിൾ

ലത്തീൻ ഭാഷയിൽ ആപ്പിളിനും തിന്മയ്ക്കും മാലും (malum) ഒരേ വാക്കാണ് ഉപയോഗിക്കുന്നത്. അതിനാലാണ് ഏദൻ തോട്ടത്തിലെ അറിവിന്റെ വൃക്ഷത്തെ പരമ്പരാഗതമായി ആപ്പിൾ മരം കൊണ്ട് ചിത്രീകരിക്കുന്നത് ആത്മീയ ഭാഷ്യത്തിൽ ആദവും ഹവ്വായും ആപ്പിളുമായി നിൽക്കുമ്പോൾ അതു പാപത്തെ സൂചിപ്പിക്കുന്നു. യേശുവിന്റെയും മാതാവിന്റെയും കൈകളിൽ ആപ്പിൾ കാണുമ്പോൾ അതു രക്ഷയുടെ ഫലമായി കണക്കാക്കുന്നു.

ചെറി

ചെറിപ്പഴം അതിന്റെ മാധുര്യത്താൽ പേരുകേട്ടതാണ്. പറുദീസായിലെ മാധുര്യത്തെയാണ് ചെറിപ്പഴം പ്രതിനിധാനം ചെയ്യുന്നത്. കൈകളിൽ ചെറി ഏന്തിയ യേശുവിനെ പാശ്ചാത്യ നാടുകളിലെ ചിത്രങ്ങളിൽ സർച്ച സാധാരണയായി കാണാം.

അത്തിപ്പഴം

പുതിയ നിയമത്തിൽ അത്തിമരം നിഷേധാത്മകമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.  “വഴിയരികില്‍ ഒരു അത്തിവൃക്‌ഷം കണ്ട്‌ യേശു അതിന്‍െറ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്‌ഷം ഉണങ്ങിപ്പോയി” (മത്തായി 21:19). അതുപോലെ തന്നെ ഏദൻ തോട്ടത്തിൽ ആദത്തിൻെറയും ഹവ്വായുടെയും നഗ്നത മറയ്ക്കാൻ ഉപയോഗിച്ചതും അത്തി ഇലകളാണ്. അതിനാൽ അത്തിപ്പഴവും മരവും സാധാരണ രീതിയിൽ പാപത്തെയും ആസക്തിതിയെയും സൂചിപ്പിക്കുന്നു

മുന്തിരി

ക്രൈസ്തതവ കലയിൽ ഏറ്റവും കൂടുതൽ അംഗീകരിച്ചിരിക്കുന്ന പഴമാണ് മുന്തിരി. വിശുദ്ധ കുർബാനയ്ക്കുപയോഗിക്കുന്ന വീഞ്ഞിനെ മുന്തിരി പ്രതിനിധാനം ചെയ്യുന്നു. വീഞ്ഞു ക്രിസ്തുവിന്റെ രക്തത്തെ സൂചിപ്പിക്കുന്നു. ഈ ഭൂമിയിലുള്ള നമ്മുടെ അധ്വാനത്തിന്റെ ഫലപ്രാപ്തിയെയും സൂചിപ്പിക്കുന്നു.

മാതളനാരങ്ങ

മാതളനാരങ്ങയുടെ ഉള്ളിൽ ധാരാളം വിത്തുകൾ ഉണ്ട് , അതുപോലെ വ്യത്യസ്ത സ്വഭാവമുള്ള ക്രൈസ്തവർ ഒരു സഭയിൽ അംഗമായിരിക്കുന്നു. വിശ്വാസികളുടെ ഇടയിലുള്ള ഐക്യത്തെയാണു ഇതു സൂചിപ്പിക്കുക രണ്ടാമതായി റോമൻ ഐതിഹ്യത്തിൽ ഈ പഴം ഫലപുഷ്ടിയുടെയും പുനർജന്മത്തിന്റെയും യൗവ്വനത്തിന്റെയും ദേവതയായ പ്രോസ്എർപിനായുമായി (Proserpina) ബന്ധപ്പെട്ടുള്ളതാണ്. ഇതു ക്രിസ്തീയവൽക്കരിച്ചപ്പോൾ മാതള നാരങ്ങ അമർത്യതയുടെയും ഉത്ഥാനത്തിന്റെയും പ്രതീകമായി. മാതളനാരങ്ങ കൈകളിലേന്തി യേശുവിനെ ചിലർ ചിത്രീകരിച്ചട്ടുണ്ട് മാതള നാരങ്ങയുടെ ആകാര ഭംഗികൊണ്ടും നിറം കൊണ്ടും ഈശോയുടെ തിരുഹൃദയത്തെയും ഇതു സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.