പോളണ്ടിലെ 4 ഈസ്റ്റർ പാരമ്പര്യങ്ങൾ

ഉത്ഥാന തിരുനാൾ മഹത്തായ ആഘോഷങ്ങളുടെ സമയമാണ്. വിവിധ സ്ഥലങ്ങളിൽ വിവിധ രീതികളിൽ  അവ ആഘോഷിക്കുന്നു. പോളണ്ടിലെ കത്തോലിക്കാ വിശ്വാസികൾ  ഈസ്റ്റർ ഞായർ ആഴ്ചയും അതിനു മുമ്പും ശേഷവും വരുന്ന ദിവസങ്ങളിൽ ഉത്ഥിതനായ യേശുവിന്റെ ഉയർപ്പിന്റെ സന്തോഷത്തിൽ പങ്കു ചേർന്നു കൊണ്ടു നാലു കാര്യങ്ങൾ ചെയ്യുന്നു. ഈ നാലു പാരമ്പര്യങ്ങളും പുതു ജീവന്റെ അടയാളങ്ങളാണ്.

കല്ലറയിങ്കലുള്ള ജാഗരണം

ദു:ഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകൾക്കു ശേഷം ഈശോയുടെ രൂപം  കുരിശിൽ നിന്നിറക്കി ദൈവാലയത്തിൽ പ്രത്യേകം സജ്ഞമാക്കിയിരിക്കുന്ന കല്ലറയിൽ സംസ്കരിക്കുന്നു. പിന്നിടുള്ള സമയം വിശ്വാസികൾ യേശുവിന്റെ കല്ലറയ്ക്കു മുമ്പിൽ ജാഗരണം ഇരിക്കുന്നു.  ഇതു ഈശോയുടെ മരണത്തിൽ വേദനിച്ചു കൊണ്ടുള്ള നിശബ്ദ പ്രാർത്ഥനയുടെ സമയമാണ്. അതോടൊപ്പം ഉത്ഥാനം പ്രതീക്ഷിച്ചുള്ള പുതിയ തുടക്കത്തിന്റെ ആരംഭവും

ഈസ്റ്റർ മുട്ട  

ഈസ്റ്റർ മുട്ടയെ  “പിസാങ്കി” എന്നാണ് പോളീഷ് ഭാഷയിൽ വിളിക്കുക. വലിയ ശനിയാഴ്ച മുട്ടകൾക്കു  വിവിധ നിറങ്ങൾ നൽകുകയും പുതു ജീവിതത്തിന്റെ പ്രതീകമായ അവ ഈസ്റ്റർ ദിനത്തിൽ വിതരണം ചെയ്യുകയും ചെയ്യും.

ഭക്ഷണം വെഞ്ചിരിപ്പ്

വലിയ ശനിയാഴ്ച വിശ്വാസികൾ ഈസ്റ്റർ ദിനത്തിൽ പാകം ചെയ്യാനുള്ള ഭക്ഷണ പദാർത്ഥങ്ങൾ പള്ളിയിൽ കൊണ്ടുവരുന്നു. വൈദീകൻ അവ ആശീർവ്വദിക്കുകയും വീണ്ടും ഭവനങ്ങളിലേക്കു തിരികെ കൊണ്ടുപോവുകയും ചെയ്യും. ഈസ്റ്റർ ദിനത്തിലെ ഭക്ഷണത്തോടെ പുതിയ തുടക്കമാണു ലക്ഷ്യം

നനഞ്ഞ തിങ്കൾ 

ഈസ്റ്റർ തിരുക്കർമ്മങ്ങളിൽ മാമ്മോദീസായും പുത്തൻ വെള്ളം വെഞ്ചിരിപ്പും അടങ്ങിയിട്ടുണ്ട് ,എന്നാൽ പോളണ്ടിലെ പുരുഷന്മാരും ആൺകുട്ടികളും ഈസ്റ്ററർ തിങ്കളാഴ്ചയിൽ സന്തോഷസൂചകമായി പെൺകുട്ടികളുടെ ദേഹത്തു വെള്ളം ഒഴിക്കുന്ന ഒരു പതിവുണ്ട്.   പുതിയ തുടക്കത്തിന്റെ പ്രതീകമാണ് ഈ പാരമ്പര്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.