സീറോ മലങ്കര. മാര്‍ച്ച്- 4. യോഹ 4: 46-54. വിശ്വാസത്തിനു ഉപാധികള്‍ വയ്ക്കരുത്.

ഉപാധികളോടുള്ള വിശ്വാസമാണ് നിനക്കെങ്കിൽ നിന്നെയോർത്ത്, നിന്റെ വിശ്വാസത്തെയോർത്ത് ദൈവം ദു:ഖിക്കും. അത്ഭുതം കാണാനും കൈയ്യടിക്കാനും ദൈവത്തിന് നിന്നെ ആവശ്യമില്ല. മാനദണ്ഡങ്ങൾ കൂടാതെ വിശ്വസിക്കുക. ഈ വിശ്വസമാണ് ദൈവം നിന്നിലും അര്‍പ്പിച്ചിരിക്കുന്നത്. “എന്റ മകൻ മരിക്കുന്നതിന് മുൻപ് വരേണമേ” എന്നത് ഒരു അപ്പന്റെ എല്ലാം മറന്നുള്ള അവസാന യാചനയാണ്. ഈ വിളിയിൽ ഈശോ കാത്തിരുന്ന വിശ്വാസമുണ്ട്. അവനിൽ ചലനം വരുത്തുന്ന ശക്തിയുണ്ട്. ഈ ശക്തി നിന്റെ പ്രാർത്ഥനക്കുണ്ടോ?എങ്കിൽ നിനക്ക് വിശ്വാസമുണ്ട്. ഇതുപോലുള്ള വിളിക്കായ് ദൈവം കാത്തിരിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.