മാർപാപ്പായൊടൊപ്പം നമ്മുക്ക് പ്രാർത്ഥിക്കാം

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹ പിതാവേ, ഈ പുതിയ ദിവസത്തിൽ മനോഹരമായ പ്രഭാതം നൽകിയതിനു നിനക്കു നന്ദി പറയുന്നു. വിശുദ്ധമായവയിലേക്ക് എന്റെ മനസ്സിനെ തിരിക്കേണമേ. ഇന്നേദിവസത്തെ എന്റെ പ്രാർത്ഥനകളും ജോലികളും, സഹനങ്ങളും, കൂദാശ സ്വീകരന്നങ്ങളും ദൈവവചന ധ്യാനവുമെല്ലാം ദൈവരാജ്യ വളർച്ചയ്ക്കു വേണ്ടി ഞാൻ അർപ്പിക്കുന്നു. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു.

നന്മ നിറഞ്ഞ മറിയമേ ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

നമ്മുടെ ഹൃദയങ്ങളും പ്രവൃത്തികളും, ദിവ്യമായ സ്നേഹത്താലും, സഹാനുഭൂതിയാലും സ്വാധീനിക്കപ്പെട്ടതാണങ്കിൽ, നമ്മുടെ സംസാരരീതിയും, ദൈവിക ശക്തിയാൽ നയിക്കപ്പെടുന്നതായിരിക്കും. (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“അങ്ങ് എന്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. ” (ലൂക്കാ: 7:6). ദൈവമേ, അയോഗ്യ ദാസനായ എന്നിൽ അങ്ങ് ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇന്നേ ദിനം അങ്ങയുടെ കൂദാശകളിൽ നിന്നും, വചനത്തിൽ നിന്നും ഞാൻ പലപ്പോഴും പിൻതിരിഞ്ഞു നടന്നു. എന്നോട് ക്ഷമിക്കണമേ. നാളെ, ദൈവവചന കേന്ദ്രികൃതമായ ജീവിതത്തിലേക്ക് തിരികെവരാനും, അങ്ങയോട് ഐക്യപ്പെട്ടു ജീവിക്കാനും എന്നെ സഹായിക്കേണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.