മാർപാപ്പായൊടൊപ്പം നമ്മുക്ക് പ്രാർത്ഥിക്കാം

സെപ്റ്റംബർ 19 തിങ്കൾ

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, വി. ജാനുവാരിയുസിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ, ഇന്നു ഞാൻ കണ്ടുമുട്ടുന്നവർക്കെല്ലാം അങ്ങയുടെ സ്നേഹം പകർന്നു നൽകാൻ എന്നെ സഹായിക്കണമേ. സത്യത്തിലും ഉപവിയിലും ഞാൻ മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്ത് അങ്ങയോടുള്ള എന്റെ സ്നേഹം ജ്വലിപ്പിക്കട്ടെ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

” യേശു നമ്മളെ സ്നേഹിച്ചു. യേശു നമ്മളെ സ്നേഹിക്കുന്നു. പരിധികൾ ഇല്ലാതെ, അവസാനം വരെ, എപ്പോഴും അവൻ നമ്മളെ സ്നേഹിക്കുന്നു. “.
(ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“മനുഷ്യർ നിങ്ങളുടെ സത് പ്രവൃത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ ” (മത്താ 5:16). ദൈവമേ അങ്ങയുടെ സ്നേഹത്തിന്റെ വലിയ സമ്മാനത്തിനു ഞാൻ ഞാൻ നന്ദി പറയുന്നു. ഇന്നേ ദിവസം അങ്ങയുടെ സ്നേഹത്തിനു പ്രത്യുത്തരം നൽകാതെ എന്റെ വാക്കുകളിലൂടെയും, പ്രവൃത്തികളിലൂടെയും, ചുറ്റുമുള്ളവരെ വേദനിപ്പിച്ചതിന് ഞാൻ മാപ്പു ചോദിക്കുന്നു. നാളെ ഞാൻ തെറ്റു ചെയ്തവരോട് ക്ഷമ ചോദിച്ചുകൊണ്ട്, അങ്ങയുടെ സ്നേഹത്തിന്റെ ജ്വലിക്കുന്ന സാക്ഷിയാകാൻ എനിക്ക് അനുഗ്രഹം നൽകേണമേ. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.