ബാവുള്‍ പോളണ്ട് 1264

യൂറോപ്പിനെയാകെ അസ്വസ്ഥപ്പെടുത്തിയ പകര്‍ച്ചവ്യാധിയ്ക്ക് അനേകം പേര്‍ ഇരയാക്കപ്പെട്ട സമയം. പോളണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ഏറ്റവും കഷ്ടതയുടെയും  പരീക്ഷണങ്ങളുടെയും കാലഘട്ടം കൂടിയായിരുന്നു അത്. ധാരാളം പേര്‍ മരണമടഞ്ഞു. പഴയ തലമുറയുടെ തിരോധാനത്തോട് കൂടി മതജീവിതത്തില്‍ കുറവുകള്‍ സംഭവിച്ചു. പ്രിയപ്പെട്ടവരുടെ മരണം ജനത്തെ തകര്‍ച്ചയിലെത്തിച്ചു. പ്രത്യാശ നഷ്ടപ്പെട്ടവരാക്കി. ഈ പരീക്ഷണഘട്ടത്തിലാണ് ബാവുള്‍ എന്ന ഗ്രാമത്തിന് സമീപത്തെ ചെളി നിറഞ്ഞ ചതുപ്പ് നിലത്ത് അവിചാരിതമായി ഒരു പ്രതിഭാസം കാണപ്പെട്ടത്. അവിടെ തങ്ങി നില്‍ക്കുന്ന പ്രകാശവും അന്തരീക്ഷത്തില്‍ പ്രസരിക്കുന്ന പ്രകാശ കിരണങ്ങളും ആര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചില്ല. രാത്രിയില്‍ പോലും തങ്ങി നില്‍ക്കുന്ന ഈ പ്രകാശത്തിന് പിന്നില്‍ എന്താണ് അഥവാ ആരാണ് എന്നറിയുവാന് വേണ്ടി ജനങ്ങള്‍ ആ സ്ഥലം സന്ദര്‍ശിച്ചു തുടങ്ങി.

ഈ അത്ഭുതകരമായ പ്രതിഭാസം നടക്കുന്ന സമയത്ത് ബാവുളില്‍ മറ്റൊരു വാര്‍ത്ത പടര്‍ന്നു. ക്രാക്കോവ് എന്ന സ്ഥലത്തെ ദേവാലയം ആക്രമിക്കപ്പെടുകയും അവിടെ നിന്നും വിശുദ്ധ കുര്‍ബാന അടങ്ങിയ കുസ്‌തോതി മോഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ദിവ്യകാരുണ്യം സുരക്ഷിതമായി തിരിച്ചു കിട്ടുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മെത്രാന്‍ ആഹ്വാനം ചെയ്തു. കളളന്‍ ഈശോയുടെ സാന്നിദ്ധ്യമുള്ള കുസ്‌തോതി കുഴിച്ചിടുകയാണ് ചെയ്തത്. ദിവ്യമായ ഈ പ്രകാശത്തെക്കുറിച്ച് കേട്ട മെത്രാന്‍ അവിടേയ്ക്ക് ഒരു പ്രദക്ഷിണം നടത്തി. ജനങ്ങള്‍ ചതുപ്പിന്റെ അടിയില്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരുന്ന ദിവ്യകാരുണ്യം അടങ്ങിയ കുസ്‌തോതി കണ്ടെത്തി. ഈ തിരുവോസ്തി ക്രാക്കോവിലെ പള്ളിയിലെത്തിയ ശേഷം പ്രകാശ കിരണം നിലച്ചു. കാസീമീര്‍ രാജാവ് ആ ചതുപ്പ് നിലം ഉണക്കി അവിടെ ദിവ്യകാരുണ്യത്തിന് പ്രതിഷ്ഠിതമായ ഒരു വലിയ ദേവാലയം പണിതു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.